13 May Thursday

കൊച്ചി തുറമുഖത്ത് സീ പ്ലെയ്ന്‍ ബര്‍ത്ത് തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021


കൊച്ചി
കൊച്ചി തുറമുഖത്ത് വികസനത്തിന്റെ പുതിയ ചുവടുവയ്‌പായി സീ പ്ലെയ്ൻ ബർത്ത് ആരംഭിച്ചു. ബർത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട്‌  സ്പൈസ് ജെറ്റിന്റെ സീ പ്ലെയ്ൻ തുറമുഖത്ത് നങ്കൂരമിട്ടു. ​ഗോവയിൽനിന്ന്‌ മാലിയിലേക്ക് പോകുന്ന വിമാനം ഇന്ധനം നിറയ്ക്കുന്നതിനായാണ് കൊച്ചി തുറമുഖത്ത് എത്തിയത്. 18ന് പകൽ 11.30ന് എത്തിയ വിമാനം 975 ലിറ്റർ ഏവിയേഷൻ ടർബയ്ൻ ഇന്ധനവും (എടിഎഫ്) അവശ്യസാധനങ്ങളും നിറച്ചശേഷം 12.45ന് തുറമുഖം വിട്ടു. ഇതേദിവസംതന്നെ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽനിന്ന്‌ ​ഗുജറാത്തിലെ ഹാസിറ തുറമുഖത്തേക്ക്‌ ബിപിസിഎലിന്റെ അക്രിലി​ക് ആസിഡ് കയറ്റി അയക്കുകയും ചെയ്തു.  കൊച്ചി തുറമുഖത്തുനിന്ന്‌ ടാങ്ക് കണ്ടെയ്നർ അയക്കുന്നത് ആദ്യമായാണ്. 

പ്രമുഖ ഇന്ത്യൻ തുറമുഖങ്ങളിൽ ആദ്യമായി എൽഎൻജി ബങ്കറിങ് ആരംഭിച്ച കൊച്ചി തുറമുഖം ഇതോടെ സീ പ്ലെയ്ൻ ബങ്കറിങ് ബിസിനസിലേക്കും കടന്നിരിക്കുകയാണെന്നും കര, വ്യോമ, ജല ​ഗതാ​ഗതസൗകര്യമുള്ള സംയോജിത ചരക്കുനീക്ക സേവന ദാതാക്കളായിരിക്കുകയാണെന്നും കൊച്ചി തുറമുഖ ട്രസ്റ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top