06 December Monday

മത്സ്യബന്ധനത്തിനിടെ കടലിൽ വീണ തൊഴിലാളിയെ കണ്ടെത്താനായില്ല

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

കരുനാഗപ്പള്ളി> മത്സ്യബന്ധനത്തിനിടെ വള്ളത്തിൽനിന്ന്‌ വീണ് കാണാതായ തൊഴിലാളിയെ നാലുദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. അഴീക്കൽ, നികത്തിൽ (തെക്കടത്ത് ) രാഹുൽ (32)നെയാണ് കാണാതായത്.

അഴീക്കൽ ഹാർബറിൽനിന്ന്‌ ബുധനാഴ്ച ‘ദേവീപ്രസാദം’ ഇൻബോർഡ് വള്ളത്തിലാണ്‌ മത്സ്യബന്ധനത്തിന് പോയത്‌. അഴീക്കൽനിന്ന് 13 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. വലകോരി നിൽക്കെയാണ് അപകടം. മറൈൻ എൻഫോഴ്സ്മെന്റിന്റെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ തൊഴിലാളിയെ കണ്ടെത്താനുള്ള തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

രണ്ടുദിവസമായി കടൽ പ്രക്ഷുബ്ദമായതിനാൽ തെരച്ചിലും കാര്യക്ഷമമായി നടത്താനാകുന്നില്ല. നേവിയുടെ ഉൾപ്പെടെ സഹായത്തോടെ തെരച്ചിൽ ശക്തമാക്കണമെന്ന ആവശ്യമാണുയരുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top