22 September Sunday

മൂന്ന് മണ്ഡലങ്ങളില്‍ എസ്‌‌‌ഡിപിഐ യുഡിഎഫിന് വോട്ട് ചെയ്‌തെന്ന് സംസ്ഥാന പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

കോഴിക്കോട് > ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്നു മണ്ഡലങ്ങളില്‍ എസ്ഡിപിഐ യുഡിഎഫിനു വോട്ട് ചെയ്‌തെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ പി അബ്ദുല്‍ മജീദ് ഫൈസി. തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് എസ്ഡിപിഐ യുഡിഎഫിനെ പിന്തുണച്ചുവെന്ന് അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.

സിപിഐ എം എസ്ഡിപിഐയുടെ മേല്‍ തീവ്രവാദത്തിന്റെ ലേബലൊട്ടിക്കുകയാണെന്നും അബ്ദുല്‍ മജീദ് ഫൈസി കുറ്റപ്പെടുത്തി. നേരത്തേ പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഇ ടി മുഹമ്മദ് ബഷീറും പി കെ കുഞ്ഞാലിക്കുട്ടിയും എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയതും വിവാദമായിരുന്നു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top