23 August Friday

എസ്എഫ്ഐ സമരത്തിനു മുന്നിൽ മുട്ടുമടക്കി വൈസ് ചാൻസിലർ; കുഫോസിൽ സമരത്തിന് ഉജ്വലവിജയം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019

പള്ളുരുത്തി> എസ്എഫ്ഐ നേതൃത്വത്തിൽ കുഫോസിൽ നടത്തിയ സമരത്തിന് ഉജ്വലവിജയം. യൂണിറ്റ് കമ്മിറ്റി ഉന്നയിച്ച ആവശ്യങ്ങൾ വൈസ് ചാൻസിലർ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത‌്. കുടിവെള്ളമുൾപ്പടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഉടൻ നടപടിയെടുക്കുമെന്ന് ഉറപ്പു നൽകി. വെള്ളിയാഴ്ച മുതൽ യൂണിവേഴ്സിറ്റി ആസ്ഥാനത്താണ‌് അനിശ്ചിതകാല സമരം ആരംഭിച്ചത്. 

മിനിറ്റ്സിൽ രേഖപ്പെടുത്തിയ കാലയളവിൽ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ തുടർ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു. യൂണിറ്റ് സെക്രട്ടറി അക്ഷയ് അശോകൻ, പ്രസിഡന്റ് ശ്രീഹരി, ഗവേർണിങ് കൗൺസിൽ അംഗങ്ങളായ മനു സി പുളിക്കൽ, രഘുരാജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അമൽ ജോസ്, ജില്ലാ ആക്ടിങ് സെക്രട്ടറി കെ വി അഭിജിത്ത്, ടി എസ് സജിത, പി എം ആർഷോ, എം എസ് അരുൺജി എന്നിവർ സമാപനയോഗത്തിൽ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top