20 March Wednesday

ഹജ്ജ‌് യാത്രയ‌്ക്ക‌് ഒരു വിമാനംകൂടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018


നെടുമ്പാശേരി
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തീർഥാടകർക്കായി നെടുമ്പാശേരിയിൽനിന്ന‌് ഒരു വിമാനംകൂടി അനുവദിച്ചു.ഇതോടെ ഹജ്ജ് തീർഥാടകരുമായി പുറപ്പെടുന്ന സൗദി എയർലൈൻസ് വിമാനങ്ങളുടെ എണ്ണം 30 ആയി.  13 നാണ് അധികമായി അനുവദിച്ച വിമാനം പുറപ്പെടുക.
കേരളം, ലക്ഷദ്വീപ്,  മാഹി എന്നിവിടങ്ങളിൽനിന്നുള്ള 12,046 തീർഥാടകർക്കായി 410 പേർക്ക് സഞ്ചരിക്കാവുന്ന 29 വിമാനങ്ങൾ നേരത്തെ അനുവദിച്ചിരുന്നു. ഈ ഷെഡ്യൂൾ പ്രകാരം 156 പേർക്കുകൂടി യാത്രാ സൗകര്യം ആവശ്യമായിരുന്നു. അധികമായി അനുവദിച്ച വിമാനത്തിൽ നെടുമ്പാശേരിയിൽ നിന്നുള്ള തീർഥാടകർക്കുപുറമെ മുംബൈയിൽ നിന്നുള്ള തീർഥാടകരും യാത്രയാകും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top