06 December Tuesday

മലയാള സാഹിത്യത്തിന് തന്റേതായ സംഭാവനകള്‍ സതീഷ് ബാബു പയ്യന്നൂര്‍ നല്‍കി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

തിരുവനന്തപുരം> മലയാള സാഹിത്യത്തിന് തന്റേതായ സംഭാവനകള്‍ നല്‍കിയ സതീഷ്ബാബു പയ്യന്നൂരിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ലളിതമായ ഭാഷയില്‍ എഴുതിയിരുന്ന അദ്ദേഹത്തിന്റെ കഥകള്‍ മലയാളി വായനക്കാര്‍ക്ക്  പ്രിയപ്പെട്ടതാണ്.

 ദൃശ്യമാധ്യമ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാരത് ഭവന്റെ മെമ്പര്‍ സെക്രട്ടറി എന്ന നിലയില്‍ സാംസ്‌കാരിക വിനിമയത്തിനുതകുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ സജീവമായി ഇടപെട്ടു.അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top