13 May Thursday

സനു മോഹൻ കർണാടകയിൽ പിടിയിൽ; രാത്രിയോടെ കൊച്ചിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021

കര്‍ണാടക കാര്‍വാറില്‍പിടിയിലായ സനുമോഹന്‍: ഫോട്ടോ- ജി പ്രമോദ്‌

കൊച്ചി > മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹന്‍ കര്‍ണാടകയില്‍ പിടിയില്‍. സനുമോഹനെ പൊലീസ് സംഘം കര്‍ണാടകയിലെ കാർവാറിൽനിന്ന്‌ അറസ്റ്റ് ചെയ്‌തതായാണ് വിവരം. ഉഡുപ്പിയിലേക്കുള്ള ബസ്‌ യാത്രയിലായിരുന്നു ഇയാൾ. സനുമോഹനെ കൊച്ചി പൊലീസ് കര്‍ണാടകയില്‍ വിശദമായി ചോദ്യംചെയ്‌തുവരികയാണെന്നാണ് വിവരം. വൈകുന്നേരത്തോടെ സനു മോഹനുമായി പൊലീസ്‌ കൊച്ചിയിലേക്ക്‌ തിരിക്കും. അർധരാത്രിയോടെ എത്തുമെന്നും പൊലീസ്‌ പറഞ്ഞു.

സനു മോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ ആറ് ദിവസം താമസിച്ചിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് കര്‍ണാടക കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഏപ്രില്‍ 10 മുതല്‍ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്‌ജില്‍ താമസിച്ചിരുന്നതായാണ് ജീവനക്കാര്‍ നല്‍കിയവിവരം. മാന്യമായാണ് പെരുമാറിയത്. അതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്‌മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്‌തു. താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top