ദീര്‍ഘവീക്ഷണത്തോടെയുള്ള വികസന നയങ്ങളും സാമൂഹിക ഉത്തരവാദിത്തവും ഏറ്റെടുത്ത് വിജയപ്രദമാക്കിയതോടെ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്ന് സന്തോഷ് ഏച്ചിക്കാനം. രാമന് ആയിരം കോടിയുടെ അമ്പലം പണിഞ്ഞുകൊണ്ടല്ല, പാവപ്പെട്ടവന്റെ മക്കള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കിയാകണം വികസനരേഖ രൂപപ്പെടുത്തേണ്ടതെന്ന് യുപി സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ കേരള സര്‍ക്കാരിനായി. ആരോഗ്യരംഗത്തെ പ്രവര്‍ത്തനത്തിലൂടെ ലോകാരോഗ്യരംഗത്തുതന്നെ കേരളം ചര്‍ച്ചാ വിഷയമായി. ക്രിസ്മസ് നക്ഷത്രത്തിനു പകരം വീടുകളില്‍ മകര നക്ഷത്രവിളക്ക് തൂക്കണമെന്ന് ഹൈന്ദവ ഫാസിസ്റ്റുകള്‍ മുറവിളി കൂട്ടുമ്പോള്‍ കേരളം സംസാരിക്കുന്നത് കര്‍ഷക ബില്ലിനെക്കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പറേറ്റുകള്‍ നാളെ എങ്ങനെ കര്‍ഷകന്റെ ജീവിതത്തിനുമേല്‍ അധികാരത്തിന്റെ വിഷവിത്തുകള്‍ വിതയ്ക്കുമെന്നതിനെക്കുറിച്ചാണ്. കമ്യൂണിസ്റ്റ് പാര്‍ടി ഹൈന്ദവ വര്‍ഗീയ ശക്തികളെപ്പോലെ ജനങ്ങളില്‍നിന്ന് വോട്ടുപിടിക്കുകയോ പിടിച്ചുവാങ്ങുകയോ ചെയ്യുന്നില്ല. തെരഞ്ഞെടുപ്പുകാലത്ത് അഴിമതിപ്പണമെടുത്ത് പാവങ്ങള്‍ക്ക് എറിഞ്ഞുകൊടുത്ത് അവരെ താല്‍ക്കാലിക വ്യാമോഹങ്ങളില്‍ കുടുക്കി വഞ്ചിക്കുന്നില്ല. മറിച്ച് ഓരോ പൗരന്റെയും അവകാശങ്ങളെ അര്‍ഹതയുള്ള കൈകകളിലേക്ക് സ്വാഭാവികമായി എത്തിക്കുന്നു. അതിന്റെ പേരാണ് നീതിയുടെ രാഷ്ട്രീയം. ഈ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി മുന്നോട്ടുവയ്ക്കുന്നതും ഈ നേരിന്റെ രാഷ്ട്രീയമാണെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..