19 July Friday

ശാന്തിവനം ടവർ നിർമ്മാണം: അപ്പീൽ ഹൈക്കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

കൊച്ചി> പറവൂർ ശാന്തിവനത്തിൽ വൈദ്യുതി ടവർ നിർമാണം തടയണമെന്നും 110 കെ വി ലൈൻ വഴി മാറ്റി വിടണമെന്നും ആവശ്യപ്പെട്ട ഹർജി തള്ളിയ സിംഗിൾബെഞ്ച് വിധിക്കെതിരെ ഉടമ നൽകിയ അപ്പീലും ഹൈക്കോടതി തള്ളി.

ടവർ നിർമാണം കഴിഞ്ഞെന്നും ലൈൻ വലിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് വിധി. ലൈൻ മാറ്റുന്നതിനോ ഭൂമിയുടെ അടിയിലുടെ ആക്കുന്നതിനോ ഭൂവുടമ മീന മേനോന് ടെലഗ്രാഫ് ആക്ട് പ്രകാരം കെഎസ്ഇബിക്കു അപേക്ഷ നൽകാമെന്നും ഹൈക്കോടതി അറിയിച്ചു.
 


പ്രധാന വാർത്തകൾ
 Top