12 November Tuesday

കാലടി സംസ്‌കൃത സർവകലാശാലാ ക്യാമ്പസിനെ കീർത്തന നയിക്കും; മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐയ്‌ക്ക്‌ ജയം

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019

കാലടി >  സംസ്‌കൃത സർകാലാശാലയുടെ പ്രധാന ക്യാമ്പസില്‍ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്‌ക്ക്‌ വൻവിജയം. മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ പ്രതിനിധികൾ വിജയിച്ചു.  പി കീർത്തന ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.

എം ആർ ഗായത്രി (വൈസ്‌ ചെയർപേഴ്‌സൺ), ടി ആർ ജിഷ്‌ണു (ജനറൽ സെക്രട്ടറി), എസ്‌ ശ്രീഹരി (ആർട്‌സ്‌ ക്ലബ്ബ്‌ സെക്രട്ടറി), എൻ വി അനീഷ്‌ (മാഗസീൻ എഡിറ്റർ), എം പി അഭിമന്യു (ഡി.സി 1), ഗൗതം യു വാര്യർ (ഡി.സി 2), കെ എസ്‌ സഞ്‌ജയ്‌ (ഡി.സി 3), എം പ്രവീൺകുമാർ (പി.ജി 1), എം മുഹമ്മദ്‌പ്രിൻസ്‌ (പി.ജി 2), അതുല്യ രാജ്‌ (ലേഡി റെപ്‌) എന്നിവരാണ്‌ മറ്റ്‌ ഭാരവാഹികൾ.

 

 


പ്രധാന വാർത്തകൾ
 Top