21 February Thursday

ആര്‍എസ്എസുകാരന്റെ അറസ്റ്റിനിടെ ഭാര്യയെ മര്‍ദ്ദിച്ചെന്ന നുണ പൊളിഞ്ഞു; പൊലീസ്‌ മോശമായി ഒരു വാക്കുപോലും പറഞ്ഞില്ലെന്ന്‌ പ്രതി Video

വെബ് ഡെസ്‌ക്‌Updated: Wednesday Jan 9, 2019

നെടുമങ്ങാട് > നെടുമങ്ങാട്‌ പൊലീസ്‌ സ്റ്റേഷൻ ആക്രമണത്തിന്‌ പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അറസ്റ്റിനിടെ പ്രതിയുടെ ഭാര്യയ്ക്ക്‌ പൊലീസ് മര്‍ദ്ദനമേറ്റെന്ന നുണയുമായി ബിജെപി. അറസ്റ്റിനിടെ തന്നെയോ ഭാര്യയെയോ മര്‍ദ്ദിച്ചില്ലെന്ന് പ്രതി തന്നെ വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യം പുറത്തു വന്നതോടെ ബിജെപി ജില്ലാ പ്രസിഡന്റ്‌ എസ്‌ സുരേഷ്‌ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പ്രചരിപ്പിച്ച നുണ പൊളിഞ്ഞു.

നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതിയായ ആനാട് സ്വദേശി രതീഷിനെ ഇന്ന് രാവിലെ വീട് വളഞ്ഞാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിനിടെ രതീഷിന്റെ ഭാര്യയേയും രണ്ട് മാസം പ്രായമുളള കുട്ടിയേയും ആക്രമിച്ചു എന്നാണ് സംഘപരിവാര്‍ പ്രചരിപ്പിച്ച വ്യാജവാർത്ത. എന്നാല്‍ തന്നോടോ ഭാര്യയോടോ പൊലീസ് അപമര്യാദ കാട്ടിയിട്ടില്ലെന്ന് രതീഷ് തന്നെ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു.

രതീഷിന്റെ അറസ്റ്റിനുശേഷം ബിജെപി പ്രവര്‍ത്തകര്‍ ഇടപ്പെട്ട് രമ്യയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ വീഡിയോ പുറത്തുവന്നതോടെ പൊലീസ്‌ നടപടിയുടെ പേരിൽ വൈകാരികതയിളക്കുന്നതിനായി ബിജെപി നേതൃത്വം ആസൂത്രണം ചെയ്‌തതാണ്‌ ‘ആക്രമണനാടക’മെന്ന്‌ തെളിഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top