17 January Sunday

കേന്ദ്ര ഏജൻസികളുടേത്‌ അമിതാധികാരം ; പ്രതിപക്ഷം നാശത്തിലേക്കെന്ന്‌ കാന്തപുരം വിഭാഗം

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020



കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത്‌ നടത്തുന്ന വഴിവിട്ട അന്വേഷണത്തിന്‌ കൈയടിച്ച്‌ ‌ പ്രതിപക്ഷം സ്വയം തീയിടുകയാണെന്ന്‌‌ സമസ്‌ത കേരള ജം ഇയത്തുൽ ഉലമ കാന്തപുരം വിഭാഗം. അധികാരമെന്ന ആസക്തിയാണ്‌ പ്രതിപക്ഷത്തിന്‌. അതിനായി കേന്ദ്ര ഏജൻസികളെ കൈയടിച്ച്‌ വരവേൽക്കുന്നത്‌ സ്വയം തീയിടലാണ്‌. പ്രതിപക്ഷം ഇപ്പോൾ ചെയ്യുന്നത്‌ കേന്ദ്രത്തിന്റെ ഹീനമായ ആഭിചാരത്തിന്‌ ചൂട്ടുപിടിക്കലാണ്‌–കാന്തപുരം സുന്നി സംഘടനയുടെ വിദ്യാർഥിവിഭാഗമായ എസ്‌എസ്‌എഫിന്റെ മുഖവാരിക ‘രിസാല’യില്‍ പറയുന്നു.

‘പരിമിതമായ അധികാരമേയുള്ളൂ എൻഫോഴ്‌സ്‌‌മെന്റ്‌ ഡയറക്ടറേറ്റിന്‌. വ്യക്തികളുടെ  സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കലാണ്‌ പണി. സംസ്ഥാന ഭരണ നയങ്ങളിൽ, പ്രവർത്തനങ്ങളിൽ, വികസനപദ്ധതികളിൽ ഇടപെടാൻ ഒരവകാശവുമില്ല. കേന്ദ്രസർക്കാരിനുപോലും അധികാരമില്ല എന്നറിയുക. ആ പരിധിയാണ്‌ എൻഫോഴ്‌സ്‌മെന്റ്‌  ലംഘിക്കുന്നത്‌ ’–- ‘ഈ കെണി കേരളത്തിനാണ്, ഇടതുപക്ഷത്തിനല്ല’ എന്ന ലേഖനത്തിൽ പറയുന്നു‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top