28 November Saturday

ലീഗിന്റെ ജമാഅത്തെ ബന്ധത്തിൽ യോജിപ്പില്ല ; ഇത്‌ സമസ്‌തയെ മാനിച്ച സർക്കാർ: ജിഫ്രി തങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020


കോഴിക്കോട്‌> ജമാഅത്തെ ഇസ്ലാമിയെയും വെൽഫെയർ പാർടിയെയും അംഗീകരിക്കാനാകില്ലെന്ന്‌ തുറന്നുപറഞ്ഞ്‌ ‌ സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ. ജമാഅത്തെ ഇസ്ലാമിയോട്‌ സമസ്‌തക്ക്‌ ആശയപരമായി ശക്തമായ എതിർപ്പുണ്ട്‌. അത്‌ തുടരും. മുസ്ലിംലീഗിന്‌ അവരുമായോ മറ്റാരുമായോ കൂട്ടുകൂടാം.  അതവരുടെ കാര്യം. വെൽഫെയർ പാർടിയുമായി കൂട്ടില്ലെന്നാണ്‌ ഞങ്ങളോട്‌ പറഞ്ഞത്‌.  ഇനി  കൂട്ടുകെട്ടുണ്ടായാൽ  ഭവിഷ്യത്ത്‌ സ്വയം സഹിക്കേണ്ടിവരും.  നേട്ട–-കോട്ടങ്ങൾ മനസ്സിലാക്കുന്നത്‌ നല്ലതാണ്‌–-സമസ്‌ത‌ കേരള ജം ഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) സംസ്ഥാന പ്രസിഡന്റ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. സമസ്‌തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ വെബ്‌ചാനൽ അഭിമുഖത്തിലാണ്‌ ജിഫ്രി തങ്ങൾ നിലപാട്‌ തുറന്നുപറഞ്ഞത്‌. 

ലീഗിന്റെ  ജമാഅത്തെ ബന്ധത്തിൽ ഇതാദ്യമാണ്‌ സമസ്‌ത നേതൃത്വത്തിന്റെ  പരസ്യനിലപാട്‌ പ്രഖ്യാപനം. യുവജന  സംഘടനകളുടേതടക്കം ചില നേതാക്കളായിരുന്നു ഇതേവരെ എതിർപ്പ്‌ പ്രകടിപ്പിച്ചത്‌.  ജമാഅത്തെ ഇസ്ലാമിയെ അംഗീകരിക്കാനാകില്ലെന്ന്‌ പ്രസിഡന്റ്‌ തുറന്നുപറഞ്ഞതോടെ അണികൾക്ക്‌ വ്യക്തമായ സന്ദേശമാണ്‌ സംഘടന  നൽകുന്നത്‌.

ഇത്‌ സമസ്‌തയെ മാനിച്ച സർക്കാർ
എൽഡിഎഫ്‌ സർക്കാർ സമസ്‌തയുടെ ആവശ്യങ്ങൾ പ്രധാനമായി കണ്ടിട്ടുണ്ട്‌. സർക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങളെല്ലാം  നിറവേറ്റി സഹകരിച്ചു‌. കോവിഡ്‌, പള്ളിപ്രവേശനം ഇവയിലെല്ലാം അനുകൂല ഇടപെടലുണ്ടായി‌. സംവരണ വിഷയത്തിൽ സമസ്‌ത മുഖ്യമന്ത്രിയെ കാണുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top