18 September Wednesday

സാലറി ചലഞ്ച്: പണം വകമാറ്റിയിട്ടില്ല- കെഎസ്ഇബി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

തിരുവനന്തപുരം > കേരള പുനര്‍നിര്‍മ്മാണത്തിനായി സാലറി ചലഞ്ചിലൂടെ ജീവനക്കാരില്‍നിന്ന് സ്വരുപിച്ച പണം വക മാറ്റി ചെലവഴിച്ചെന്ന വാര്‍ത്തകള്‍ വസ്‌തുതാ വിരുദ്ധമെന്ന് കെഎസ്ഇബി. ജീവനക്കാരില്‍നിന്ന് പിരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാതെ ബോര്‍ഡ് പണം കൈക്കലാക്കി എന്നാരോപിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.

മഹാപ്രളയത്തിനു ശേഷം കെഎസ്ഇബിയുടേയും ജീവനക്കാരും 50 കോടിരൂപ നേരത്തെ കൈമാറിയിരുന്നു. സാലറി ചലഞ്ചിലൂടെ പണം സമാഹരിക്കുന്ന പ്രക്രിയ പൂര്‍ത്തിയായത് ജൂലൈയിലാണ്. തുക ഒരുമിച്ച് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. സാലറി ചലഞ്ചിലൂടെ സ്വരൂപിച്ച 132 കോടി കൈമാറാനുള്ള തീരുമാനം കഴിഞ്ഞയാഴ്ച തന്നെ എടുത്തിരുന്നുവെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു. ലഭിച്ച പണം ഒരു രൂപ പോലും വക മാറ്റി ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top