09 July Thursday

ശബരിമല 14ന് തുറക്കും; വെർച്വൽ ക്യൂ വഴി പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Sunday Jun 7, 2020

തിരുവനന്തപുരം > മിഥുനമാസ പൂജകൾക്കായി ശബരിമലയിൽ 14ന്‌ നട തുറക്കും. വെർച്വൽ ക്യൂ വഴിയായിരിക്കും പ്രവേശനം. മണിക്കൂറിൽ 200 പേരെ  കടത്തിവിടും. 50 പേരെ മാത്രമേ ഒരുസമയം സന്നിധാനത്ത്‌ പ്രവേശിപ്പിക്കൂ. വിഐപി ദർശനവും താമസസൗകര്യവുമുണ്ടാകില്ല. നെയ്യഭിഷേകത്തിന് സൗകര്യമുണ്ടാകും.

ഗുരുവായൂരിൽ 600 പേർ മാത്രം

തിരുവനന്തപുരം > ഗുരുവായൂർ ക്ഷേത്രദർശനത്തിന്‌ ദിവസം 600പേരെ അനുവദിക്കും. ഓൺലൈനിൽ രജിസ്‌റ്റർചെയ്യണം. വിഐപി സന്ദർശനം ഉണ്ടാകില്ല.
ഒരു മണിക്കൂറിൽ 50 പേർ വീതമുള്ള മൂന്ന് ബാച്ചിനെ പ്രവേശിപ്പിക്കും. ദിവസം 60 വിവാഹംവരെ നടത്താം.
 


പ്രധാന വാർത്തകൾ
 Top