Deshabhimani

ശബരിമലയിൽ പൊലീസിന്റെ മൂന്നാം ബാച്ച്‌ ചുമതലയേറ്റു

വെബ് ഡെസ്ക്

Published on Dec 06, 2024, 05:01 PM | 0 min read

ശബരിമല > ശബരിമലയിൽ പൊലീസിന്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. പത്ത്‌ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 30 സിഐമാരും 100 എസ്ഐമാരും 1550 സിവിൽ പൊലീസ് ഓഫീസർമാരുമാണ് വെള്ളിയാഴ്ച ചുമതലയേറ്റത്. സന്നിധാനം പൊലീസ് സ്‌പപ്യെൽ ഓഫീസർ പി ബിജോയ്‌, ജോയിന്റ് സ്‌പെഷ്യൽ ഓഫീസർ ശക്തി സിംഗ് ആര്യ, അസി. സ്‌പെഷ്യൽ ഓഫീസർ ടി എൻ സജീവ് എന്നിവർ പുതിയ ബാച്ചിന് ആവശ്യമായ നിർദേശങ്ങൾ നൽകി.

തീർഥാടകർക്ക് സുഗമമായ ദർശനം ഒരുക്കണമെന്നും അവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാ പൊലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സന്നിധാനം സ്‌പെഷ്യൽ ഓഫീസർ നിർദ്ദേശം നൽകി. തിരക്ക് നിയന്ത്രിക്കുന്നതിനായി ശബരിപീഠം മുതൽ പാണ്ടിത്താവളം വരെ 10 ഡിവിഷനുകളിലായി പുതിയബാച്ചിനെ വിന്യസിക്കും. ഡിസംബർ 16 വരെയാണ് ഇവരുടെ കാലാവധി.

 



deshabhimani section

Related News

0 comments
Sort by

Home