11 December Wednesday

ശബരിമലയിലേക്ക്‌ തീർഥാടക പ്രവാഹം; ഒമ്പത്‌ ലക്ഷം കവിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024

ശബരിമല > മണ്ഡല–-മകരവിളക്ക്‌ തീർഥാടനം 12 ദിവസം പിന്നിട്ടതോടെ ശബരിമലയിലേക്ക്‌ തീർഥാടക പ്രവാഹം. 9,13,437 തീർഥാടകരാണ്‌ ഇതുവരെ മല ചവിട്ടിയത്‌. വ്യാഴാഴ്‌ചയാണ്‌ ഈ തീർഥാടക കാലത്തെ ഏറ്റവും അധികം ആളുകളെത്തിയത്‌. 87,991 പേർ മലചവിട്ടി. ഇതിൽ 16,342 ആളുകൾ തത്സമയ ബുക്കിങിലൂടെയാണ്‌ ദർശനം നടത്തിയത്‌.

വ്യാഴാഴ്‌ച ശബരിപീഠവും പിന്നിട്ട്‌ വരി നീണ്ടു. 12 ദിവസത്തെ കണക്ക്‌ പരിശോധിക്കുമ്പോൾ മുൻ വർഷങ്ങളിലേക്കാൾ ഏറെ തീർഥാടകരാണ്‌ എത്തുന്നത്‌. ഇത്‌ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും പൊലീസും മുൻകൂട്ടി നടത്തിയ പഴുതടച്ച ക്രമീകരണങ്ങളുടെ വിജയംകൂടിയാണ്‌ കാണിക്കുന്നത്‌. വെള്ളിയാഴ്‌ച ആദ്യമണിക്കൂറുകളിൽ മുപ്പതിനായിരത്തിനടുത്ത്‌ തീർഥാടകരെത്തി. വെള്ളി വൈകിട്ട്‌ വരെ 69,562 തീർഥാടകരാണ്‌ എത്തിയത്‌. ഇതിൽ 12,999 പേർ തത്സമയ ബുക്കിങ് വഴിയാണ്‌ ദർശനം നടത്തിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top