08 November Friday
നട അടച്ചു

ശബരിമലയിൽ ചിത്തിര ആട്ട വിശേഷത്തിന്‌ തീർഥാടകത്തിരക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024


പത്തനംതിട്ട
ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി രണ്ടുദിവസത്തെ ചടങ്ങുകൾക്ക്‌ ശബരിമലയിൽ തീർഥാടക തിരക്ക്‌. മുൻവർഷങ്ങളെ അപേക്ഷിച്ച് തീർഥാടകരുടെ ഓൺലൈൻ ബുക്കിങ് കൂടുതലായിരുന്നു.  നടതുറന്ന ബുധനാഴ്‌ചമാത്രം 15,445 പേർ ദർശനംനടത്തി. ഈ ദിവസത്തെ വെർച്വൽ ക്യൂ ബുക്കിങ് 12,809 ആയിരുന്നു. വെള്ളിയാഴ്‌ച ദർശനത്തിനായി ബുക്കുചെയ്തവരുടെ എണ്ണം 11,421 ആണ്. വൈകിട്ട് അഞ്ചുവരെ പതിനായിരത്തിലധികം പേർ ദർശനംനടത്തി. തിരക്ക്‌ കണക്കിലെടുത്ത്‌ സന്നിധാനത്തും പമ്പയിലും മറ്റും കൂടുതൽ പൊലീസിനെ ഇത്തവണ വിന്യസിച്ചിരുന്നു. മൂന്ന് ടേൺ ആയി ക്രമീകരിച്ചാണ് രണ്ട് ദിവസങ്ങളിൽ ഡ്യൂട്ടിക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. ഇത്തരത്തിൽ അധികമായി പൊലീസിനെ നിയോഗിച്ചതും, ദേവസ്വം ബോർഡ് അധികൃതരുടെയും മറ്റും മികച്ച സഹകരണവും ദർശനം കുറ്റമറ്റതും സുഗമവുമാക്കി. രണ്ടുദിവസത്തെ ചടങ്ങുകൾക്കുശേഷം വ്യാഴം രാത്രി നട അടച്ചു.

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നവംബർ 15ന്‌ നടതുറക്കും. മണ്ഡല മകരവിളക്ക് ഉത്സവകാലവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സന്നിധാനത്ത്‌ എഡിജിപി എസ് ശ്രീജിത്ത്‌ വിലയിരുത്തി നിർദേശങ്ങൾ നൽകി. ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി എസ്‌ പ്രശാന്ത്‌, സ്പെഷ്യൽ കമീഷണർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം മരാമത്ത് എൻജിനിയർ തുടങ്ങിയവരുമായി ചർച്ചനടത്തി. മണ്ഡലകാലയളവിലെ ആദ്യഘട്ടത്തിൽ സ്പെഷ്യൽ ഓഫീസറായി നിയമിക്കപ്പെട്ട റെയിൽവേയ്സ് എസ്‌പി ബി കൃഷ്ണകുമാർ, ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top