04 December Friday

ശബരിമല മണ്ഡല–മകരവിളക്ക് : ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020


തിരുവനന്തപുരം> ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടനത്തിനുള്ള ക്രമീകരണങ്ങർ പൂർത്തിയായതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തീർഥാടനത്തിന്‌ മുന്നോടിയായുള്ള  ഓൺലൈൻ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വകുപ്പുതല പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ദർശനത്തിനെത്തുന്നവർ 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. ആന്റിജൻ ടെസ്റ്റ് മതിയാകും. കൂടുതൽ കോവിഡ് പരിശോധനാ കിയോസ്കുകൾ സ്ഥാപിക്കാൻ യോഗം തീരുമാനിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വരുന്നവർ ട്രെയിൻ ഇറങ്ങുന്നതിന് അടുത്തുള്ള പരിശോധനാ കേന്ദ്രത്തിലെത്തി ആന്റിജൻ ടെസ്റ്റ് നടത്തണം. ദിവസം ആയിരം തീർഥാടകർക്കാണ് വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദർശനം അനുവദിക്കുക. നിലയ്ക്കലിൽ സാമൂഹ്യ അകലത്തോടെ വിരിവയ്ക്കാനുള്ള സൗകര്യവും അണുവിമുക്തമാക്കാനുള്ള സൗകര്യവുമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ പി സി ജോർജ്, കെ യു ജനീഷ് കുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top