06 December Friday

ശബരിമല റിവ്യു ഹര്‍ജി: ഭരണഘടനാ വിഷയങ്ങള്‍ വിശാല ബെഞ്ചിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

ന്യൂഡൽഹി > ശബരിമല കേസിലെ റിവ്യു ഹര്‍ജികളില്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഭരണഘടനാ വിഷയങ്ങള്‍   ഏഴംഗ വിശാലബെഞ്ചിന്‌ വിടാൻ സുപ്രീം കോടതി വിധി. സ്‌ത്രീപ്രവേശനം അനുവദിച്ചതിനെതിരായ പുനപരിശോധനാ ഹർജിയിലാണ്‌  ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അ‍ഞ്ചംഗ ഭരണഘടന ബെഞ്ച്‌  വിധി പറഞ്ഞത്‌. റിവ്യു ഹര്‍ജികള്‍ ആ ബെഞ്ചിന്റെ വിധിയ്ക്കു ശേഷം പരിഗണിയ്ക്കും. നിലവിലുള്ള വിധിക്ക്‌ സ്‌റ്റേ ഇല്ല.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട്‌  7 കാര്യങ്ങൾ ആണ്‌ വിശാല ബെഞ്ചിന്‌ വിട്ടത്‌. മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടന അനുഛേദങ്ങളുടെ പരസ്‌പര ബന്ധം, പൊതുക്രമം, ധാർമികത എന്നിവയുടെ വ്യാഖ്യാനം, , ഭരണഘടന ധാർമികതയുടെ കീഴിൽ വരുന്നത്‌ എന്തൊക്കെ, മതാചാരം എന്തെന്ന്‌ കോടതി നിർണയിക്കേണ്ടതുണ്ടോ. അതോ മതമേധാവികൾക്ക്‌ വിടണോ. അഭിവാജ്യ മതാചാരത്തിന്‌ ഭരണഘടനയുടെ പരിരക്ഷയുണ്ടോ , വിഷയത്തിൽ ബന്ധമില്ലാത്തവരുടെ ഹർജി പരിഗണിക്കണോ. എന്നിവയാണ്‌ വിശാലബെഞ്ചിന്‌ വിട്ടത്‌.

ദർഗകളിലും മോസ്‌ക്യകളുലും മുസ്‌ലീം സ്‌ത്രീകളെ പ്രവേശിപ്പിക്കുന്നത്‌ സംബന്ധിച്ചും പാഴ്‌സികൾ അല്ലാത്തവരെ വിവാഹം കഴിക്കുന്ന പാഴ്‌സി സ്‌ത്രീകളുടെ ആരാധനാവകാശം സംബന്ധിച്ചും  ദാവൂദി ബൊഹുറ സമുദായത്തിലെ പെൺകുട്ടികളെ  മതാചാരത്തിന്റെ ഭാഗമായി ചേലാകർമം ചൈയ്യുന്നത്‌ സംബന്ധിച്ച വിഷയത്തിലും  സമാനമായ പ്രശ്‌നങ്ങൾ ഉണ്ട്‌. ആ വിഷയങ്ങളിലും തീരുമാനമാകുന്നതിനായി അവയും വിശാല ബെഞ്ച്‌ പരിഗണിക്കും 

2018 സെപ്റ്റംബര്‍ 28ന്‌ ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിക്കെതിരെ 56  പുനപരിശോധന ഹർജികളിലാണ്‌ ഇന്ന്‌ തീരുമാനമെടുത്തത്‌. ബെഞ്ചിലെ രണ്ടിനെതിരെ മൂന്ന്‌ പേരുടെ ഭൂരിപക്ഷ വിധിയാണ്‌ വന്നത്‌.ശബരിമല പുനപരിശോധന ഹര്‍ജികളിൽ ഏകകണ്ഠമായ തീരുമാനം അല്ല സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായത്. അഞ്ചിൽ മൂന്ന്‌  ജഡ്ജിമാര്‍ വിശാല ബെഞ്ച് വേണമെന്ന നിലപാടെടുത്തപ്പോൾ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , റോഹിന്‍റൻ നരിമാന്‍ എന്നിവര്‍ വിയോജന വിധിയാണ് എഴുതിയത്‌.ചീഫ്‌ ജസ്‌റ്റീസ് രഞ്‌ജൻ ഗൊഗോയ്‌, ജസ്‌റ്റിസ്‌ ഇന്ദു മൽഹോത്ര,  ജസ്‌റ്റിസ്‌ എ എം  ഖാൻവിൽക്കർ എന്നിവരുടെ വിധിയാണ്‌ ആദ്യം വായിച്ചത്‌.

പുനപരിശോധന ഹര്‍ജികൾക്ക് ഒപ്പം സമാനമായ മറ്റ് ഹര്‍ജികളും കിട്ടിയിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശവും മുസ്ലീം പാഴ്സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശവുമടക്കം എല്ലാ ഹര്‍ജികളും ഇനി വിശാല ബെഞ്ചിന്‍റെ പരിഗണനയിലായിരിക്കും. ഒരേ മതത്തിലെ രണ്ട് വിഭാഗങ്ങള്‍ക്കും തുല്യ അവകാശമെന്നും  ചീഫ് ജസ്റ്റിസ് പറഞ്ഞു.

2018 സെപ്‌തംബർ 29നാണ്‌ ശബരിമലയിൽ സ്‌ത്രീപ്രവേശം അനുവദിച്ച്‌ അന്ന്‌ ചീഫ്‌ജസ്‌റ്റിസായിരുന്ന ദീപക്‌ മിശ്ര, ജസ്‌റ്റിസുമാരായ ആർ എഫ്‌ നരിമാൻ, എ എൻ ഖാൻവിൽകർ, ഡി വൈ ചന്ദ്രചൂഡ്‌, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ച്‌ വിധി പുറപ്പെടുവിച്ചത്‌. ജസ്‌റ്റിസ്‌ ഇന്ദു മൽഹോത്ര മാത്രം വിയോജിച്ചപ്പോൾ നാല്‌ ജഡ്‌ജിമാരും സ്‌ത്രീപ്രവേശത്തെ അനുകൂലിച്ചു.   വിധിക്കെതിരെ 56 പുനഃപരിശോധനാ ഹർജികളും നാല്‌ റിട്ട്‌ ഹർജികളുമാണ്‌ സമർപ്പിച്ചത്. ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര വിരമിച്ചതിനെ തുടർന്ന്‌ പുതിയ ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അഞ്ചംഗ ബെഞ്ചിൽ ഉൾപ്പെട്ടു. മറ്റ്‌ ജഡ്‌ജിമാർക്ക്‌ മാറ്റമില്ല.  തുറന്ന കോടതിയിൽ ഫെബ്രുവരി ആറിന്‌ വാദംകേട്ട ശേഷം  വിധിപറയാൻ മാറ്റുകയായിരുന്നു. പന്തളം രാജകുടുംബം, ക്ഷേത്രം തന്ത്രി, എൻഎസ്‌എസ്‌ തുടങ്ങിയവരാണ്‌  പുനപരിശോധനാ ഹർജി നൽകിയത്‌.

2018 സെപ്‌തംബർ 29നാണ്‌ ശബരിമലയിൽ സ്‌ത്രീപ്രവേശം അനുവദിച്ച്‌ അന്ന്‌ ചീഫ്‌ജസ്‌റ്റിസായിരുന്ന ദീപക്‌ മിശ്ര, ജസ്‌റ്റിസുമാരായ ആർ എഫ്‌ നരിമാൻ, എ എൻ ഖാൻവിൽകർ, ഡി വൈ ചന്ദ്രചൂഡ്‌, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ച്‌ വിധി പുറപ്പെടുവിച്ചത്‌. ജസ്‌റ്റിസ്‌ ഇന്ദു മൽഹോത്ര മാത്രം വിയോജിച്ചപ്പോൾ നാല്‌ ജഡ്‌ജിമാരും സ്‌ത്രീപ്രവേശത്തെ അനുകൂലിച്ചു.    വിധിക്കെതിരെ 56 പുനഃപരിശോധനാ ഹർജികളും നാല്‌ റിട്ട്‌ ഹർജികളുമാണ്‌ സമർപ്പിച്ചത്. ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര വിരമിച്ചതിനെ തുടർന്ന്‌ പുതിയ ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അഞ്ചംഗ ബെഞ്ചിൽ ഉൾപ്പെട്ടു. മറ്റ്‌ ജഡ്‌ജിമാർക്ക്‌ മാറ്റമില്ല.  തുറന്ന കോടതിയിൽ ഫെബ്രുവരി ആറിന്‌ വാദംകേട്ട ശേഷം  വിധിപറയാൻ മാറ്റുകയായിരുന്നു. പന്തളം രാജകുടുംബം, ക്ഷേത്രം തന്ത്രി, എൻഎസ്‌എസ്‌ തുടങ്ങിയവരാണ്‌  ഹർജി നൽകിയത്‌.
Read more: https://www.deshabhimani.com/news/national/sabarimala-women-s-entry/834393
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top