11 December Wednesday

ശബരിമല തീർഥാടനം ; സൗകര്യമൊരുക്കുന്നതിൽ 
റെയിൽവേയ്‌ക്ക്‌ മെല്ലെപ്പോക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024


ചെങ്ങന്നൂർ
മണ്ഡല മകരവിളക്കു തീർഥാടനം ആരംഭിക്കുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ റെയിൽവേയ്‌ക്ക്‌ മെല്ലെപ്പോക്ക്‌. ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ ആയിരക്കണക്കിന്‌ തീർഥാടകരാണ്‌ ചെങ്ങന്നൂരിൽ എത്താറുള്ളത്‌. ചെങ്ങന്നൂർ സ്റ്റേഷന് ‘ഗേറ്റ് വേ ഓഫ് ശബരിമല’ എന്ന പദവി ലഭിച്ചിട്ട് വർഷങ്ങളായെങ്കിലും സൗകര്യങ്ങൾ ഇനിയുമായിട്ടില്ല.  ശബരിമല സീസണിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിലൊന്നാണിത്‌.

തീർഥാടകർക്ക് വിരിവയ്ക്കാനുള്ള സൗകര്യങ്ങൾ അപര്യാപ്തമാണ്. സ്റ്റേഷന്റെ  മുൻവശത്തെ പാർക്കിങ്‌ യാർഡിനു സമീപത്തെ ഹാളും ഒന്നാം പ്ലാറ്റ്ഫോമിനു സമീപമുള്ള പിൽഗ്രിം സെന്ററും മാത്രമാണ്‌ തീർഥാടർക്കുള്ള ആശ്രയം. ദർശനം കഴിഞ്ഞ്  തിരികെയെത്തുന്നവരിൽ ബഹുഭൂരിപക്ഷവും വിശ്രമത്തിന് പ്ലാറ്റ്ഫോമുകളാണ് ആശ്രയിക്കുന്നത്. 38  ശുചിമുറികളാണ് ആകെയുള്ളത്. ഇതിൽ 30 എണ്ണവും പണം നൽകി ഉപയോഗിക്കേണ്ടവയാണ്. തീർഥാടകർക്ക്‌ പ്രത്യേക റിസർവേഷൻ കൗണ്ടർ  ആരംഭിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. 

സ്റ്റേഷൻ പരിസരത്തെ സർക്കാർ സ്ഥാപനങ്ങൾക്ക്  സൗജന്യ വൈദ്യുതി നൽകണമെന്ന് മന്ത്രി സജി ചെറിയാൻ പങ്കെടുത്ത റെയിൽവേ ഒരുക്ക അവലോകന യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും റെയിൽവെ അവഗണിച്ചു. ഈ സെന്ററുകളിൽനിന്ന്‌ 6000 രൂപ വീതം  ഈടാക്കുകയും ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top