ശബരിമല: സ്‌പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി
പാലക്കാട്> മണ്ഡലകാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ശബരിമല സ്‌പെഷ്യലായി ഓടുന്ന ഏതാനും ട്രെയിനുകളുടെ സർവീസ് നീട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം നോർത്ത്–-ഷാലിമാർ പ്രതിവാര സ്‌പെഷ്യൽ (06081 ) 20, 24 തീയതികളിലും ഷാലിമാറിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് തിരികെയുള്ള ട്രെയിൻ (06082) 23, 27 തീയതികളിലും സർവീസ് നടത്തും.
0 comments