ശബരിമല: സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു
കോട്ടയം > ശബരിമല തീർഥാടനം പ്രമാണിച്ച് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. 3 സ്പെഷ്യൽ ട്രെയിൽ സർവീസുകളാണ് അനുവദിച്ചത്. ട്രെയിൻ നമ്പർ 07151/ 07152 കാച്ചഗുഡ- കോട്ടയം- കാച്ചഗുഡ സ്പെഷ്യൽ ട്രെയിൻ, ട്രെയിൻ നമ്പർ 07155 കാക്കിനഡ - കൊല്ലം സ്പെഷ്യൽ, ട്രെയിൻ നമ്പർ 07157/ 07158 നരാസപൂർ- കൊല്ലം സ്പെഷ്യൽ എന്നിവയാണ് അനുവദിച്ച ട്രെയിനുകൾ. ജനുവരി 2, 9, 16, 23 തിയതികളിൽ വൈകിട്ട് 3. 40ന് കാച്ചഗുഡയിൽ നിന്ന് പുറപ്പെടുന്ന കാച്ചഗുഡ- കോട്ടയം സ്പെഷ്യൽ ട്രെയിൻ അടുത്ത ദിവസം വൈകിട്ട് 6.50ന് കോട്ടയത്തെത്തും. തിരികെ ജനുവരി 3, 10, 17, 24 തിയതികളിൽ കോട്ടയത്തുനിന്ന് രാത്രി 8.30ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.40 ന് കാച്ചഗുഡയിലെത്തും.
ജനുവരി 6, 13 തിയതികളിൽ കാക്കിനടയിൽ നിന്നും രാവിലെ 11.20ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാത്രി 9.20ന് കൊല്ലത്തെത്തും. തിരികെ ജനുവരി 8നും 15നും കൊല്ലത്തുനിന്ന് ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11ന് കാക്കിനടയിലെത്തും.
നരാസപൂരിൽ നിന്ന് ജനുവരി 20, 27 തിയതികളിൽ ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം 9.20ന് കൊല്ലത്തെത്തും. തിരികെ 22, 29 തിയതികളിൽ 2.30ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് 8ന് നരാസപൂരിൽ എത്തും.
0 comments