26 March Tuesday

ശബരിമല; വീണ്ടും വാദംകേൾക്കില്ല: ചീഫ‌് ജസ‌്റ്റിസ‌്

സ്വന്തം ലേഖകൻUpdated: Friday Feb 8, 2019

ന്യൂഡൽഹി > ശബരിമല പുനഃപരിശോധനാഹർജികളിൽ വീണ്ടും വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. അയ്യപ്പഭക്തരുടെ ദേശീയ കൂട്ടായ‌്മയ‌്ക്ക‌് വേണ്ടി ഹാജരായ  അഭിഭാഷകൻ മാത്യൂസ‌് നെടുമ്പാറയാണ‌് ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻഗൊഗോയ‌് അധ്യക്ഷനായ ബെഞ്ചിൽ വീണ്ടും വാദംകേൾക്കണമെന്ന ആവശ്യം ഉന്നയിച്ചത‌്.

എന്നാൽ, ഹർജികളിൽ ഇനി വാദംകേൾക്കാൻ കഴിയില്ലെന്നും അധികവാദം വല്ലതുമുണ്ടെങ്കിൽ എഴുതി നൽകാനും  നിർദേശിച്ചു.  കഴമ്പുണ്ടെന്ന‌് കോടതിക്ക‌് തോന്നിയാൽ വീണ്ടും തുറന്ന കോടതിയിൽ വാദംകേൾക്കാൻ അവസരം നൽകുന്നത‌് പരിഗണിക്കാം. സെപ‌്തംബർ 28ന‌് യുവതികൾക്ക‌് പ്രവേശം അനുവദിച്ച‌ വിധിക്ക‌് എതിരായ ഹർജികളിൽ ബുധനാഴ‌്ചയാണ‌്  സുപ്രീംകോടതി ഭരണഘടനാബെഞ്ച‌് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത‌്. മൂന്നരമണിക്കൂറോളം നീണ്ട വാദംകേൾക്കലിൽ അഡ്വ. മാത്യൂസ‌് നെടുമ്പാറയ‌്ക്കും വാദങ്ങൾ അവതരിപ്പിക്കാൻ കോടതി അവസരം നൽകി.

ചീഫ‌്ജസ‌്റ്റിസ‌് തന്റെ വാദങ്ങൾ മുഴുവൻ കേട്ടില്ലെന്നും വാദിക്കാൻ അവസരം നൽകിയില്ലെന്നും മാത്യൂസ‌് നെടുമ്പാറ ചീഫ‌്ജസ‌്റ്റിസിനോട‌് പരാതിപ്പെട്ടു. ചീഫ‌്ജസ‌്റ്റിസ‌് തന്നോട‌് മോശമായി പെരുമാറിയെന്നും അഭിഭാഷകൻ ആരോപിച്ചു. എന്നാൽ, കഴിഞ്ഞദിവസം താങ്കൾ ഉൾപ്പടെയുള്ള അഭിഭാഷകരുടെ വാദങ്ങൾ വിശദമായി കേട്ട ശേഷമാണ‌് കേസ‌് വിധിപറയാൻ മാറ്റിയതെന്ന‌് ചീഫ‌്ജസ‌്റ്റിസ‌് പ്രതികരിച്ചു. വാദിക്കാൻ അവസരം തേടി ശബ‌്ദമുയർത്തിയതിന‌് നെടുമ്പാറ ഉൾപ്പടെയുള്ള അഭിഭാഷകരെ ചീഫ‌്ജസ‌്റ്റിസ‌് ശകാരിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top