11 December Wednesday

ശബരിമല തീർഥാടനം: ജലവിതരണത്തിന് വിപുലമായ സംവിധാനം സജ്ജം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

പമ്പ > മണ്ഡല –- മകരവിളക്ക്‌ തീർത്ഥാടനവുമായി ബന്ധപ്പെട്ട്‌ ജലസേചന വകുപ്പിന്റെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതായി ജലസേചനമന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. ജലസേചന വകുപ്പ്, വാട്ടർ അതോറിറ്റി എന്നിവയുടെ ക്രമീകരണങ്ങൾ വിലയിരുത്താൻ പമ്പ വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഒന്നേകാൽ കിലോമീറ്റർ നീളമുള്ള പമ്പ സ്‌നാനഘട്ടത്തിന്റെ ശുചീകരണവും നിരപ്പാക്കലും സ്‌നാനഘട്ടത്തിലെ പടികളുടെ പുനരുദ്ധാരണം, പാലങ്ങളുടെ പെയിന്റിങ്‌, മുപ്പതോളം കടവുകളുടെ ക്ലീനിങ്‌, ഫെൻസിങ്‌ കടവുകളിലും സ്‌നാനഘട്ടത്തിലും വിവിധ ഭാഷയിലുള്ള മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു.

നിലവിൽ പമ്പയിൽനിന്ന് ടാങ്കറുകളിലാണ് നിലയ്ക്കലിൽ വെള്ളമെത്തിക്കുന്നത്. തീർഥാടകർ കൂടുതലായെത്തുന്ന സമയത്ത് ഇത് ബുദ്ധിമുട്ടാകുന്നു. പമ്പിങ് സംവിധാനം പ്രവർത്തനസജ്ജമാക്കുന്നതോടെ ഈ പ്രശ്നത്തിന് സ്ഥിരമായ പരിഹാരമാകും. ആയിരക്കണക്കിന് വാഹനങ്ങളും നിലക്കൽ ബേസ് ക്യാമ്പിൽ എപ്പോഴും ഇടപെടേണ്ട ആവശ്യകതയും എന്നെന്നേക്കുമായി ഇല്ലാതാകും.

പമ്പയിൽ 10 ലക്ഷം ലിറ്റർ സംഭരണ ശേഷയുള്ള ടാങ്ക് ക്രമീകരിച്ചിട്ടുണ്ട്. മണിക്കൂറിൽ 15000 ലിറ്റർ ശേഷിയുള്ള ആർഒ പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. പമ്പയിൽ വരുന്ന വെള്ളം വീണ്ടും ശുദ്ധീകരിച്ച്  ടാപ്പിൽനിന്ന് കുടിക്കാൻ പകത്തിലാണ് നൽകുന്നത്. സന്നിധാനത്ത് 50 ലക്ഷം ലിറ്ററിന്റെ ടാങ്കും സജ്ജമാക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top