Deshabhimani

ശബരിമല തീർഥാടനം ; ബഹുഭാഷ മൈക്രോസൈറ്റുമായി കേരള ടൂറിസം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 12:11 AM | 0 min read


തിരുവനന്തപുരം
ശബരിമലയെക്കുറിച്ചുള്ള പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ ബഹുഭാഷ മൈക്രോസൈറ്റുമായി (https://www.keralatourism.org/sabarimala) ടൂറിസം വകുപ്പ്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകർക്ക് സഹായകമാകുംവിധം അഞ്ചു ഭാഷകളിൽ തയ്യാറാക്കിയ മൈക്രോസൈറ്റും ഇംഗ്ലീഷ് ഇ-ബ്രോഷറും ഹ്രസ്വചിത്രവും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്‌ പുറത്തിറക്കി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ഉള്ളടക്കമുള്ളത്.

തീർഥാടന വിനോദസഞ്ചാരത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും ഇതിന്റെ ഭാഗമായി കൂടുതൽ പദ്ധതി ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. തീർഥാടനം, ഗതാഗത, താമസ സൗകര്യങ്ങൾ തുടങ്ങി ശബരിമല തീർഥാടകർക്ക് സഹായകമാകുന്ന വിവരങ്ങളെല്ലാം മൈക്രോസൈറ്റിലുണ്ട്. പ്രധാന വിവരങ്ങൾ അടങ്ങുന്ന ഹ്രസ്വചിത്രവും ഫോട്ടോ ഗാലറിയും അധികൃതരെ ബന്ധപ്പെടാനുള്ള നമ്പറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഇ-ബ്രോഷർ തീർഥാടകർക്കുള്ള സമഗ്രവും വിശദവുമായ വെർച്വൽ യാത്ര ഗൈഡാണ്. പ്രതിവർഷം ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന ശബരിമല തീർഥാടനം തടസരഹിതവും സുഖപ്രദവുമായ അനുഭവമാക്കി മാറ്റാൻ ഇതുവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ്‌കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

0 comments
Sort by

Home