21 August Wednesday

ശബരിമല ഹർജികൾ ഹൈക്കോടതിയിൽനിന്ന്‌ മാറ്റേണ്ടതില്ല: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

ന്യൂഡൽഹി> ശബരിമല സംബന്ധിച്ച്‌ കേരള ഹൈക്കോടതിയിലുള്ള  ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റേണ്ടതില്ലെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌.

നിരീക്ഷണ സമിതിക്ക് എതിരായ ഹർജിയിലും ഇടപെടാനും  സുപ്രീം കോടതി വിസമ്മതിച്ചു.

നിരീക്ഷണ സമിതിക്ക് എതിരായ ഇടക്കാല ഉത്തരവിന് എതിരെ ആവശ്യം എങ്കിൽ സർക്കാരിന്‌ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്‌തമാക്കി.

പമ്പയിലേക്ക് വാഹന ഗതാഗതം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ആർ വി ബാബു നൽകിയ ഹർജിയും സുപ്രീം കോടതി തള്ളി.


പ്രധാന വാർത്തകൾ
 Top