18 February Monday
നടയടച്ച് ശുദ്ധികലശം നടത്തിയത് അയിത്താചാരം

തന്ത്രിയ്ക്ക് പട്ടികജാതി പട്ടികവര്‍ഗ കമീഷന്റെ കാരണം കാണിക്കൽ നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

തിരുവനന്തപുരം > ശബരിമല തന്ത്രി കണ്ഠര് രാജീവരർക്ക് കാരണം കാണിക്കൽ നോട്ടീസ‌് അയക്കാൻ പട്ടിക ജാതി- പട്ടിക വർഗ കമീഷൻ തീരുമാനം. ശബരിമലയിൽ സുപ്രീംകോ‌ടതി വിധിയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾ പ്രവേശിച്ചതിനെ തുടർന്ന് നടയടച്ച് ശുദ്ധികലശം നടത്തിയ നടപടി അയിത്താചാരമാണ്. ശബരിമലയിൽ ദർശനം നടത്തിയ രണ്ട‌് സ‌്ത്രീകളിൽ ഒരാൾ ദളിത‌് സ‌്ത്രീയായിരുന്നു.

ശുദ്ധികലശം നടത്തിയതിനെതിരെ കമീഷൻ തന്ത്രിയ്ക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. പട്ടിക ജാതി- പട്ടിക വർ​ഗ കമീഷൻ ഒാഫീസിൽ 17ന്  സിറ്റിങിന് ഹാജരാവാനാണ‌് നോട്ടീസ‌് നൽകിയരുന്നത‌്. തന്ത്രി ഹാജരാവാത്ത സാഹചര്യത്തിലാണ‌് കമ്മിഷൻ തന്ത്രിക്ക‌് കാരണം കാണിക്കൽ നോട്ടീസ‌് അയക്കാൻ തീരുമാനിച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top