06 December Friday

ശബരിമല വിധിയിൽ അവ്യക്‌തത ; മണ്‌ഡലകാലം സുഗമമാകണം : കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

തിരുവനന്തപുരം>ശബരിമലയിൽ മണ്‌ഡലമാസകാലം  സുഗമമായി നടക്കാൻ എല്ലാവരും സഹകരിക്കണമെന്ന്‌ ദേവസ്വം  മന്ത്രി കടകംപള്ളി സുരേന്ദ്രൻ  പറഞ്ഞു.ശബരിമല സംബന്ധിച്ച പുതിയ വിധിയിൽ അവ്യക്‌തതയുണ്ടെന്നാണ്‌ നിയമ വിദഗ്‌ധർ തന്നെ  പറയുന്നത്‌.  കേസിൽ അന്തിമ തീരുമാനം വരുംവരെ  പഴയ സ്‌ഥിതി നിലനിർത്തുകയാകും നല്ലത്‌. ആ കാര്യത്തിൽ നിയമോപദേശം തേടുമെന്ന്‌ മുഖ്യമന്ത്രിതന്നെ വ്യക്‌തമാക്കിയിട്ടുണ്ട്‌.

കഴിഞ്ഞ തവണയും സർക്കാർ ശബരിമലയിൽ യുവതികളെ കയറ്റാൻ ശ്രമിച്ചിട്ടില്ല. അതേസമയം അന്ന്‌  സർക്കാരിന്‌ മുന്നിൽ ഒരു സുപ്രീംകോടതി വിധി ഉണ്ടായിരുന്നു. ആ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും കടകംപള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആർക്കും ആക്‌ടിവിസം പ്രദർശിപ്പിക്കാനുള്ള സ്‌ഥലമല്ല ശബരിമല. ഇത്‌ നേരത്തേയും താൻ പറഞ്ഞതാണ്‌. പലരും അവരുടെ പ്രചരണം ലക്ഷ്യമിട്ടാണ്‌  അതിന്‌ ശ്രമിക്കുന്നത്‌. തൃപ്‌തിദേശായിയെ പോയെലുള്ളവർക്ക്‌ പ്രചാരം ഉണ്ടാക്കിക്കൊടുക്കുക സർക്കാർ ലക്ഷ്യമല്ല. . മലകയറുമെന്ന്‌ നിർബന്ധമുള്ളവർ  കോടതി ഉത്തരവ്‌ വാങ്ങി വരട്ടെയെന്നും കടകം പള്ളി പറഞ്ഞു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top