17 January Friday

ശബരിമല തീർത്ഥാടകൻ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2019

ഏറ്റുമാനൂർ >  ശബരിമല തീർത്ഥടകൻ ഏറ്റുമാനൂർ ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു. തിരുവനതപുരം വെമ്പായം സ്വദേശി ചെവിട്ടി കുഴിയിൽ ബാലകൃഷ്ണന്റെ മകൻ  ദീലീപ് കുമാർ (38) ആണ്‌ ബുധനാഴ്ച വെളുപ്പിന് അഞ്ച് മണിയോടെ ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞു ചൊവ്വാഴ്ച  രാത്രിയോടെ ആണ്‌ 22 പേരടങ്ങുന്ന സംഘം ഏറ്റുമാനൂർ ക്ഷേത്രത്തിൽ എത്തിയത്.

വൈകിട്ട് ഏറ്റുമാനൂരിൽ തങ്ങിയ ശേഷം .വെളുപ്പിന് അമ്പലത്തിൽ നിർമാല്യം തൊഴുത് മടങ്ങാൻ നേരത്താണ് ദീലിപ് കൂട്ടത്തിൽ ഇല്ലന്ന്  മറ്റുള്ളവർക്ക്  മനസ്സിലായത്.ഇതോടെയാണ് സംഘാങ്ങൾ ഫോണിൽ വിളിച്ച് നോക്കിയങ്കിലും ഫോൺ ബെല്ലടിച്ചതല്ലാതെ ആരും ഏടുത്തില്ല. തുടർന്ന് സംഘാങ്ങൾ ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് ദിലീപിന്റെ വസ്ത്രങ്ങളും ഫോണും കുളക്കടവിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിനെയും ക്ഷേത്രം അധികാരികളെയും വിളിച്ച് കൂട്ടുകയായിരുന്നു. തുടർന്ന് കോട്ടയത്ത് നിന്നും ഫയർഫോഴ്സ് എത്തി 7.15 ഓടെയാണ്‌ മൃതദേഹം കണ്ടെത്തിയത്. കുളിക്കാനിറങ്ങുന്നതിനിടയിൽ കാൽ വഴുതി പോയതാകാമെന്ന് എറ്റുമാനൂർ പോലീസ് പറഞ്ഞു.മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. പെയിന്‍റിംഗ് തൊഴിലാളിയാണ് മരിച്ച ദിലീപ്. സന്ധ്യയാണ് ഭാര്യ. കാര്‍ത്തിക (8) ഏകമകളാണ്. മരണത്തെ തുടര്‍ന്ന് മഹാദേവക്ഷേത്രത്തിലെ പൂജകള്‍ നിര്‍ത്തിവെച്ച് നട  അടച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top