അടൂർ > ശബരിമല തീർത്ഥാടകർക്ക് ഭക്ഷണവും വിശ്രമവും ഒരുക്കി സിപിഐ എം. അടൂർ ഹൈസ്കൂൾ ജങ്ഷനിലാണ് ശബരിമല തീർത്ഥാടകർക്ക് വിശ്രമവും ഭക്ഷണവും ഒരുക്കിയത്. വിശ്രമസ്ഥലത്ത് വരുന്നവർക്ക് ചോറ്, ചുക്കുകാപ്പി, ചുക്കുവെള്ളമടക്കം നൽകുന്നു. പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിശ്രമകേന്ദ്രം ഒരുക്കിയത്.തീർത്ഥാടന കാലം അവസാനിക്കും വരെ പ്രവർത്തിക്കും.
ഉദ്ഘാടനം ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജ് നിർവഹിച്ചു.ബി നിസാം, രാജേഷ് തിരുവല്ല,അഖിൽ പെരിങ്ങനാടൻ, കുഞ്ഞുമോൾ കൊച്ചു പാപ്പി, ഷീജാപ്രകാശ്, രോഹിണി ഗോപിനാഥ്, ആർ അശോകൻ, വിഷ്ണു ദേവൻ, സുജിത്ത്, രാധാകൃഷ്ണക്കുറുപ്പ് ,നിസരി രാജൻ എന്നിവർ സംസാരിച്ചു.