16 January Saturday
ശബരിമല പ്രസാദം ഇന്ത്യയിൽ എവിടെയും തപാലിൽ

ശബരിമല തീർഥാടനം : കോവിഡ്‌ പരിശോധനാകേന്ദ്രങ്ങൾ സജ്ജം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 17, 2020


തിരുവനന്തപുരം
ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർ, ജീവനക്കാർ, സന്നദ്ധസേവകർ എന്നിവർക്കായി ആരോഗ്യവകുപ്പ്‌ വിവിധ കേന്ദ്രങ്ങളിൽ  കോവിഡ്‌ പരിശോധനാ സൗകര്യങ്ങളൊരുക്കി. 

● മല കയറുന്നവർ 24 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം.

● നിലയ്ക്കലിൽ ആരോഗ്യവകുപ്പിന്റെയും ഡിഡിആർസിയുടെയും കോവിഡ് റാപ്പിഡ് ആന്റിജൻ പരിശോധനാ കേന്ദ്രങ്ങളിൽ 625 രൂപ അടച്ച് കോവിഡ് പരിശോധന നടത്താം. രാത്രി 12 മുതൽ പുലർച്ചെ നാലുവരെയും പകൽ ഒന്നുമുതൽ അഞ്ചുവരെയും ഇവിടെ പരിശോധനാസൗകര്യമുണ്ട്‌.

● തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിലും തിരുവല്ല കെഎസ്ആർടിസിക്ക് എതിർവശവും പരിശോധനയ്ക്കുള്ള സ്റ്റെപ്‌ കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ പന്തളം, കോഴഞ്ചേരി, മല്ലപ്പള്ളി ഉൾപ്പെടെ 15 കിയോസ്‌ക്‌ ഉടൻ പ്രവർത്തനമാരംഭിക്കും.

● മലകയറുന്നവർ പനി, ചുമ, ജലദോഷം, ശ്വാസംമുട്ടൽ തുടങ്ങിയ രോഗലക്ഷണങ്ങൾ കാട്ടിയാൽ ആൾക്കൂട്ടവുമായി ഇടപഴകാതെ ഉടൻ ആരോഗ്യവകുപ്പിന്റെ സഹായം തേടണം.

ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി മെഡിക്കൽ സെന്ററുകളുടെയോ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ ആശുപത്രികളുടെയോ സേവനം തേടണം. ഇവിടെ 24 മണിക്കൂറും ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനവും അവശ്യ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു.

ശബരിമല പ്രസാദം ഇന്ത്യയിൽ എവിടെയും തപാലിൽ
പത്തനംതിട്ട
ഇന്ത്യയിൽ എവിടെയും ശബരിമല പ്രസാദം തപാലിൽ ലഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ വി എസ് രാജേന്ദ്രപ്രസാദ് പറഞ്ഞു. മണ്ഡല–--മകരവിളക്ക് ഉത്സവത്തിന്റെ ഒന്നാം ദിവസം തന്നെ 1000 പ്രസാദം പോസ്റ്റൽ വകുപ്പിന് കൈമാറി. കോവിഡ് കാരണം ശബരിമലയിൽ എത്താൻ കഴിയാത്തവർക്ക് വഴിപാട് പ്രസാദങ്ങൾ തപാലിൽ എത്തിക്കാൻ ദേവസ്വം ബോർഡും തപാൽ വകുപ്പും ചേർന്ന് തയ്യാറാക്കിയതാണ് തപാൽ പ്രസാദ വിതരണ പദ്ധതി.

ഇന്ത്യയിൽ എവിടെയുള്ളവർക്കും തൊട്ടടുത്ത തപാൽ ഓഫീസ് വഴി പ്രസാദം ബുക്ക് ചെയ്യാം. പണമടച്ചാൽ മൂന്നുദിവസത്തിനുള്ളിൽ പ്രസാദം തപാലിൽ വീട്ടിലെത്തും. അരവണ, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി പ്രസാദം, മഞ്ഞൾ, കുങ്കുമ പ്രസാദം, അർച്ചന പ്രസാദം എന്നിവയാണ് പ്രസാദ കിറ്റിൽ ഉണ്ടാവുക. വില 450 രൂപ. ബുക്ക് ചെയ്ത അത്രയും പ്രസാദം പമ്പാ ത്രിവേണി പോസ്റ്റോഫീസിൽ ദേവസ്വം ബോർഡ് എത്തിച്ചുനൽകും. തപാൽ വകുപ്പാണ് പ്രസാദം വിതരണം ചെയ്യുക. ആവശ്യമായ അപ്പം അരവണ, മറ്റു പ്രസാദങ്ങൾ എന്നിവ വിതരണത്തിന് സജ്ജമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top