14 December Saturday

ശബരിമല വിധിക്കെതിരായ അക്രമങ്ങളെയും പ്രതിഷേധങ്ങളെയും അപലപിച്ച് ജസ്‌റ്റിസ്‌ ചന്ദ്രചൂഢും നരിമാനും

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

എ എം ഖാൻവിൽക്കർ , ആര്‍ എഫ് നരിമാൻ, ചീഫ്‌ ജസ്‌റ്റിസ്‌ രഞ്ജൻ ഗോഗോയ്‌, ഡി വൈ ചന്ദ്രചൂഢ്‌, ഇന്ദു മൽഹോത്ര

ന്യൂഡൽഹി > ശബരിമല കേസ്‌ വിശാലബെഞ്ചിന്‌ വിടാനുള്ളത് ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ തീരുമാനം.  ചീഫ്‌ ജസ്‌റ്റിസ്‌ രഞ്ജൻ ഗോഗോയ്‌, ജസ്‌റ്റിസ ഇന്ദു മൽഹോത്ര, എ എം  ഖാൻവിൽക്കർ എന്നിവർ കേസ്‌ ഏഴംഗ ഭരണഘടനാ ബെഞ്ചിന്‌ വിടണമെന്ന് അഭിപ്രായമെടുത്തു.

മുമ്പ് പുറപ്പെടുവിച്ച വിധിയിൽ ഉറച്ചുനില്‍ക്കുന്നുവെന്ന്‌ ആര്‍ എഫ് നരിമാനും, ഡി വൈ ചന്ദ്രചൂഢും പറഞ്ഞു. എല്ലാ ഹര്‍ജികളും തള്ളിക്കളയണമെന്ന് ജസ്റ്റിസ് നരിമാന്‍ പറഞ്ഞു. യുവതീപ്രവേശനം അനുവദിച്ചുള്ള വിധിയിന്മേല്‍ നടന്ന അക്രമസംഭവങ്ങളും നരിമാന്‍ ചൂണ്ടിക്കാട്ടി. മുസ്ലിം പാഴ്‌സി സ്‌ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനം ഈ ബെഞ്ചിന്‌ വിടരുതെന്നും രണ്ട്‌ വിഷയങ്ങളും കൂട്ടിക്കുഴയ്‌ക്കരുതെന്നും നരിമാൻ പറഞ്ഞു. ജീവശാസ്‌ത്രപരമായ പ്രത്യേകതകൾകൊണ്ട്‌ സ്‌ത്രീകളെ ആരാധനാലയങ്ങളിൽനിന്ന്‌ വിലക്കരുതെന്നായിരുന്നു യഥാർത്ഥ വിധി. എന്നാൽ സുപ്രീം കോടതി വിധിക്കെതിരെ വ്യാപകമായ അക്രമങ്ങളും ലംഘനങ്ങളും നടന്നു. ഇതിനോട്‌ ശക്തമായി വിയോജിക്കുന്നതായും നരിമാൻ പറഞ്ഞു.

ജസ്റ്റിസ് നരിമാന്‍, ജസ്റ്റിസ് ചന്ദ്രചൂഢ്‌

ജസ്റ്റിസ് നരിമാന്‍, ജസ്റ്റിസ് ചന്ദ്രചൂഢ്‌

സ്ത്രീ പ്രവേശനം വിലക്കിയ വിധിയ്ക്കെതിരെ നടന്ന അക്രമസമരങ്ങളെ നരിമാൻ വിമര്‍ശിച്ചു.കോടതി വിധിയോട്‌ നിയമപരമായി വിയോജിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്‌. എന്നാൽ സംഘടിതമായി അത്‌ നടപ്പാക്കാൻ സമ്മതിക്കില്ലെന്ന്‌ പറയുന്നത്‌ അനുവദിക്കാനാവില്ല. ഭരണഘടനയാണ്‌ വിശുദ്ധഗ്രന്ഥം. സുപ്രീം കോടതി ഒരു വിധി പറഞ്ഞാൽ അത്‌ അന്തിമമാണ്‌ ‐ നരിമാൻ പറഞ്ഞു.

ശബരിമല യുവതീപ്രവേശന വിധിക്കെതിരെ സംഘടിത അക്രമവും പ്രതിഷേധവും നടന്നതിനെ അപലപിച്ച് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഒരു വിധി വന്നു കഴിഞ്ഞാൽ അത് എല്ലാവർക്കും ബാധകമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

മതത്തിന് വലിയ പ്രാധാന്യമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. മതവിശ്വാസവും പ്രതിഷ്ഠയുടെ അവകാശവും പ്രധാനമായി ചര്‍ച്ച ചെയ്തുവെന്ന് വിധിയില്‍ ആമുഖമായി സൂചിപ്പിച്ചു. ഭരണഘടനാ ധാര്‍മികതയും കോടതിക്ക് മുന്നിലെത്തിയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ശബരിമല വിധിയും മുസ്‌ളീം സ്ത്രീകളുടെ ആരാധാനലായങ്ങളില്‍ കയറുന്നതിനുള്ള അവകാശവും തമ്മില്‍ ബന്ധമുണ്ടെന്നും ചീഫ്‌ ജസ്‌റ്റിസ്‌ നിരീക്ഷിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top