23 November Saturday

ശബരിമല: യുഡിഎഫ്‌ ചതിച്ചതായി ശ്രീധരൻപിള്ള

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019

കോഴിക്കോട്‌ > ശബരിമല വിഷയത്തിൽ യുഡിഎഫ്‌ വഞ്ചനയാണ്‌ കാട്ടിയതെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പി എസ്‌ ശ്രീധരൻ പിള്ള. ശബരിമല സമരം പാതിവഴിയിൽ ഉപേക്ഷിച്ചതാണ്‌ കോൺഗ്രസ്‌. യുഡിഎഫ്‌ ചതിയന്മാരാണിക്കാര്യത്തിൽ. അധികാരത്തിൽ വന്നാൽ ശബരിമല സുപ്രിംകോടതി വിധി മറികടക്കാൻ നിയമനിർമ്മാണം എന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറയുന്നത്‌ കാപട്യമാണ്‌.

എ കെ ആന്റണി ഈ പ്രശ്‌നത്തിൽ നടത്തുന്നതും കുപ്രചാരണമാണ്‌. സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്‌തുള്ള എഐസിസിയുടെ ട്വീറ്റ്‌ മറന്നാണ്‌ ആന്റണിയുടെ പ്രചാരണം. പാലാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക്‌ കിട്ടിയ വോട്ട്‌ പ്രതീക്ഷക്കപ്പുറമാണ്‌. ബിഡിജെഎസ്‌ ബിജെപിക്കെതിരായി പറഞ്ഞതിനോട്‌ പ്രതികരിക്കാനില്ല. അഞ്ച്‌ ഉപതെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കുമെന്നും ശ്രീധരൻ പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top