17 November Sunday

ശബരിമല യുവതീപ്രവേശം: ബിജെപിയുടെ രാഷ്ട്രീയത്തട്ടിപ്പിന‌് മാധ്യമസഹായം

സ്വന്തം ലേഖകൻUpdated: Sunday Jun 23, 2019

ന്യൂഡൽഹി
ശബരിമലക്ഷേത്രത്തിൽ സുപ്രീംകോടതി ഭരണഘടനാബെഞ്ച‌് യുവതീപ്രവേശം അനുവദിച്ച വിഷയത്തിൽ ബിജെപി നടത്തുന്ന രാഷ്ട്രീയത്തട്ടിപ്പ‌് മറച്ചുപിടിക്കാൻ ഒരു വിഭാഗം മാധ്യമങ്ങളുടെ അകമഴിഞ്ഞ സഹായം. യുവതീപ്രവേശം അനുവദിച്ച വിധിക്കെതിരെ കേന്ദ്രം ഓർഡിനൻസ‌് കൊണ്ടുവരണമെന്ന‌് ബിജെപി അംഗം മീനാക്ഷി ലേഖി ലോക‌്സഭയിൽ ആവശ്യപ്പെട്ടെന്നാണ‌് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത‌്.

എന്നാൽ, വിഷയം കോടതിയുടെ പരിഗണനയിലാണെന്ന‌് ലോക‌്സഭാംഗങ്ങൾ മനസ്സിലാക്കണമെന്നാണ‌് മീനാക്ഷി ലേഖി സഭയിൽ പറഞ്ഞത‌്. കോടതിവിധിക്കെതിരെ നിയമനിർമാണം വേണമെന്ന‌് അവർ ആവശ്യപ്പെട്ടില്ല.വിശ്വാസപരമായ ആചാരങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ച‌ാണ‌് ചർച്ച വേണ്ടതെന്നും മീനാക്ഷി ലേഖി പറഞ്ഞു.

കോടതിവിധിക്കെതിരെ സഭയിൽവന്ന സ്വകാര്യബില്ലിനെ അവർ പരിഹസിച്ചു. കേരളത്തിലെയും ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും പത്രങ്ങളിൽ വലിയ തലക്കെട്ട‌് വാർത്തകൾ സൃഷ്ടിക്കാൻ മാത്രമേ സ്വകാര്യബിൽ ഉതകൂ എന്നാണ‌് അവർ പരിഹസിച്ചത‌്. ഇതൊക്കെ മറച്ചുപിടിച്ചാണ‌് പല മാധ്യമങ്ങളും വാർത്ത നൽകിയത‌്.

ശബരിമലയിൽ യുവതീപ്രവേശം ആവശ്യപ്പെട്ട‌് സുപ്രീംകോടതിയെ സമീപിച്ചത‌് ബിജെപി–-ആർഎസ‌്എസ‌് ബന്ധമുള്ള വനിതാ അഭിഭാഷകരായിരുന്നു. ആർഎസ‌്എസ‌് ബൗദ്ധിക‌് പ്രമുഖ‌് സ്ഥാനം വഹിച്ചിട്ടുള്ള ആർ ഹരി യുവതീപ്രവേശത്തെ ശക്തമായി അനുകൂലിച്ച‌് പുസ‌്തകം എഴുതിയിട്ടുണ്ട‌്. കോടതിവന്നശേഷം ആർഎസ‌്എസ‌് സ്വാഗതം ചെയ്യുകയുമുണ്ടായി. പിന്നീട‌് നിലപാട‌് മാറ്റുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top