06 August Thursday

ശബരിമല പ്രവേശനം: ബിന്ദു അമ്മിണിയുടെ ഹർജി അടുത്ത ആഴ്‌ച പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

ന്യൂഡൽഹി> ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച ഉത്തരവ്‌ നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ ബിന്ദു അമ്മിണി നൽകിയ ഹർജി സുപ്രീംകോടതി അടുത്ത ആഴ്‌ച പരിഗണിക്കും. ശബരിമലയിലെത്തുന്ന എല്ലാവർക്കും സുരക്ഷയൊരുക്കാൻ സർക്കാർ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌.

സ്‌ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി പുനപരിശോധിക്കാൻ തുരുമാനിച്ചെങ്കിലും വിധി സ്‌റ്റേ ചെയ്തിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടികാട്ടിയിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top