13 November Wednesday

മാധ്യമ പ്രവര്‍ത്തകന്‍ സനന്ദകുമാര്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

കൊച്ചി> പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എസ് സനന്ദകുമാര്‍ (59) അന്തരിച്ചു. എക്കണോമിക് ടൈംസിലും ഡെക്കാന്‍ ഹെറാള്‍ഡിലും പിടിഐ യിലും ലേഖകനായിരുന്നു. സംസ്ക്കാരം ഉച്ചയ്ക്ക് രണ്ടിന്  പാലായ്ക്കടുത്ത് രാമപുരത്തെ വീട്ടുവളപ്പില്‍.

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം.

എറണാകുളം മഹാരാജാസ് കോളേജ് പൂര്‍വ വിദ്യാര്‍ഥിയാണ്. പരേതനായ സുകുമാരന്‍ നമ്പൂതിരിയുടെയും സുകുമാരിയുടെയും മകനാണ്.ഭാര്യ: ഷേര്‍ലി. മകന്‍ :തരുണ്‍.


പ്രധാന വാർത്തകൾ
 Top