22 October Thursday

എസ് പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

കോയമ്പത്തൂര്‍> കോവിഡ് ബാധിച്ച് ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായതായി ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.



മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് ഗായകനെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.  എഴുപത്തിനാലുകാരനായ എസ് പിയെ ആഗസ്ത് അഞ്ചിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്‌മോ ഉപകരണത്തിലൂടെ ശ്വാസം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആരോഗ്യനില വഷളായത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top