20 November Wednesday

കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി എസ്‌ മണികുമാർ സത്യപ്രതിജ്ഞ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019

തിരുവനന്തപുരം > കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എസ് മണികുമാർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു.

നിലവിലെ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോകുന്ന സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപനായ ജസ്റ്റിസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചിരിക്കുന്നത്. ജസ്റ്റിസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ സുപ്രീംകോടതി കൊളീജിയം ഓഗസ്റ്റ് അവസാനം ശുപാർശ ചെയ്തിരുന്നു.

2006 ലാണ് ജസ്റ്റിസ് മണികുമാർ മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായത്. നേരത്തെ അസിസ്റ്റന്‍റ് സോളിസ്റ്റർ ജനറൽ ആ‍യും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്‍റെ സീനിയർ സ്റ്റാൻഡിങ് കൗൺസിൽ, അസിസ്റ്റന്‍റ് സോളിസ്റ്റർ ജനറൽ തുടങ്ങിയ ചുമതലകളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top