15 May Saturday

എസ് ജോസഫിനും ഡോ.ഇ എസ് റഷീദിനും യാത്രയയപ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Apr 11, 2021

കൊച്ചി > മഹാരാജാസ് കോളേജിലെ മലയാള വിഭാഗത്തില്‍ നിന്നും വിരമിക്കുന്ന, കവിയും വകുപ്പധ്യക്ഷനുമായ എസ് ജോസഫിനും ഡോ.ഇ എസ് റഷീദിനും തിങ്കളാഴ്ച്ച യാത്രയയപ്പ് നല്‍കും. 'സ്‌നേഹപൂര്‍വം മലയാളം' എന്ന പേരില്‍ നടക്കുന്ന പരിപാടി രാവിലെ 9.30 മുതല്‍ ആരംഭിക്കും.

പ്രശസ്ത പ്രഭാഷകനും നിരൂപകനുമായ ഡോ.സുനില്‍ പി ഇളയിടം പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കാവ്യ ഭാഷയും സംസ്‌കാര ചരിത്രവും എന്ന വിഷയത്തില്‍ അദ്ദേളം സംസാരിക്കും. 11.30ന് സുഹൃദ് സംഗമം പ്രശസ്ത കവയിത്രി വി എം ഗിരിജ ഉദ്ഘാടനം ചെയ്യും.  തുടര്‍ന്ന് ഷിമോണ്‍ ജാസ്മിന്‍ റഷീദ്, രഞ്ജു ജോസ് എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും ഉണ്ടാകും. രണ്ടു മണിക്ക് ചേരുന്ന കവി സമ്മേളനത്തില്‍ ഇരുപത്തഞ്ചോളം പ്രശസ്ത കവികള്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിനാണ് ആദരവ് സമ്മേളനം. വിരമിക്കുന്ന അധ്യാപകരെ പ്രൊഫ.എം കെ സാനു ഉപഹാരം നല്‍കി ആദരിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top