28 November Saturday

ഈ നിറകണ്ണുകൾ സാക്ഷി; ഇതും പൊലീസാണ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020


ആലുവ
റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ കൈയിൽനിന്ന്‌ സ്മാർട്ട് ഫോൺ വാങ്ങുമ്പോൾ അജിതയുടെയും അഭിജിത്തിന്റെയും കണ്ണുകൾ നിറഞ്ഞു. ‘നന്നായി പഠിക്കണം. പഠിച്ച് വലിയവരാകണം. ഞങ്ങൾ ഒപ്പമുണ്ട്’ എന്ന എസ്‌പിയുടെ സ്നേഹം നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ നിറമിഴി തുടച്ച് ഇരുവരും തലകുലുക്കി. പൊലീസ് സമ്മാനിക്കുന്ന സ്‌മാർട്ട്‌‌ മൊബൈൽഫോൺ ഏറ്റുവാങ്ങാൻ മുത്തശ്ശിയുമൊത്ത് ജില്ലാ പൊലീസ് ആസ്ഥാനത്ത്‌ എത്തിയതായിരുന്നു അജിതയും അഭിജിത്തും.

കേസന്വേഷണത്തിന്റെ ഭാഗമായാണ് പെരുമ്പാവൂർ എസ്എച്ച്ഒ  സി ജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് വെങ്ങോല ഈച്ചരൻ കവലയിലുള്ള ഇവരുടെ വീട്ടിലെത്തിയത്. ഒരുവർഷംമുമ്പ് അമ്മ കൊല്ലപ്പെട്ടു. ഈ കേസിൽപ്പെട്ട്‌ കുട്ടികളുടെ അച്ഛൻ ജയിലിലാണ്. മുത്തശ്ശിയുടെ സംരക്ഷണയിലാണ് കുട്ടികൾ ജീവിക്കുന്നത്. വീട്‌ ജപ്തിഭീഷണിയിൽ. മുത്തശ്ശി തൊഴിലുറപ്പുപണിക്ക് പോയി കിട്ടുന്ന തുകയാണ് ഏകവരുമാനം. പ്ലസ്‌വൺ വിദ്യാർഥിനിയാണ് അജിത. അഭിജിത് ഒമ്പതാംക്ലാസിലും. സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന കുട്ടികളുടെ സങ്കടം മനസ്സിലാക്കിയ പൊലീസ് സഹായിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ആദ്യഘട്ടമെന്ന നിലയിലാണ് സ്മാർട്ട് ഫോൺ നൽകിയത്. കുടുംബത്തെ സഹായിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. അതോടൊപ്പം കടം വീട്ടാൻ ഉദാരമനസ്‌കർ രംഗത്തുവരുമെന്ന പ്രതീക്ഷയുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top