27 September Monday

കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ 
നിര്‍ബന്ധമാക്കി തമിഴ്‌നാട്

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021


ചെന്നൈ
കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് തമിഴ്നാടും ആര്‍ടിപിസിആര്‍ നെ​ഗറ്റീവ് സര്‍‌ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ഉപാധികളോടെ ഇളവുണ്ട്. ഈ മാസം അഞ്ചുമുതല്‍ തീരുമാനം കര്‍ശനമായി നടപ്പാക്കുമെന്ന് ആരോ​ഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ പറഞ്ഞു. അതിര്‍ത്തിയിലെ ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. വിമാനത്താവളങ്ങളിൽ എത്തുന്ന ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് തെര്‍മല്‍ സ്കാനിങ് നിര്‍ബന്ധമാക്കി.

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക്‌ കര്‍ണാടകവും  നിയന്ത്രണം കര്‍ശനമാക്കിയിരുന്നു. തിങ്കളാഴ്ച മുതല്‍  72 മണിക്കൂറിനകത്തുള്ള ആര്‍ടിപിസിആര്‍ നെ​ഗറ്റീവ് സര്‍‌ട്ടിഫിക്കറ്റ് നിർബന്ധം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top