07 August Friday

പത്തനംതിട്ടയിൽ ആർഎസ്എസ്സിലും ബിജെപിയിലും കൂട്ടരാജി തുടരുന്നു; മുഖ്യ ശിക്ഷകടക്കം നിരവധി കുടുംബങ്ങൾ സിപിഐ എമ്മിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

റാന്നി > പത്തനംതിട്ടയിൽ ആർഎസ്എസ്സിലും ബിജെപിയിലും കൂട്ടരാജി തുടരുന്നു. റാന്നി പഞ്ചായത്തിലെ തോട്ടമൺ പ്രദേശത്തു നിന്നും ആർഎസ്എസ് മുൻ മുഖ്യ ശിക്ഷകടക്കം പതിമൂന്ന് പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും രാജിവെച്ച് സിപിഐഎ-മ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു.

റാന്നിയിലെ പാർട്ടി ഏരിയ കമ്മറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രവർത്തകരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിച്ചു. റാന്നി എംഎൽഎ രാജു എബ്രഹാമും റാന്നി സിപിഐഎം ഏരിയ സെക്രട്ടറി സഖാവ് പി ആർ പ്രസാദും ഒപ്പമുണ്ടായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top