23 April Friday

എസ്‌ഡിപിഐ – ആർഎസ്എസ് സംഘർഷം; ആർഎസ്‌എസുകാരൻ വെട്ടേറ്റ് മരിച്ചു; ആലപ്പുഴയിൽ ഹർത്താൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

ആലപ്പുഴ > ചേര്‍ത്തല വയലാറില്‍ ആര്‍എസ്എസ്, എസ്‌ഡിപിഐ സംഘര്‍ഷത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വയലാര്‍ നാഗം കുളങ്ങരയിലെ മുഖ്യ ശിക്ഷക്‌ നന്ദു (22) ആണ് മരിച്ചത്.

സംഭവത്തിൽ പ്രതിഷേധിച്ച്‌ ആലപ്പുഴ ജില്ലയിൽ ഇന്ന്‌ ഹർത്താൽ നടത്തുമെന്ന്‌ ബിജെപി അറിയിച്ചു. രാവിലെ ആറുമുതൽ  വൈകിട്ട്‌ ആറ്‌ വരെയാണ്‌ ഹർത്താൽ.കേസിൽ ആറ്‌ എസ്‌ഡിപിഐ പ്രവർത്തകരെ കസ്‌റ്റഡിയിലെടുത്തു.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ബുധനാഴ്‌ച രാത്രി എട്ടിന്‌ നാഗം കുളങ്ങര കവലയിലായിരുന്നു സംഭവം.  ഉച്ചക്ക്‌ എസ്‌ഡിപിഐ പ്രചരണ ജാഥക്കിടെ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ ഇരു വിഭാഗവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിൽ വൈകിട്ട്‌ എസ്‌ഡിപിഐയും ആർഎസ്‌എസും പ്രകടനം നടത്തി. പൊലീസ്‌ കാവലിൽ നടന്ന പ്രകടനങ്ങൾക്ക്‌ ശേഷം പിരിഞ്ഞുപോയ പ്രവർത്തകർ  തമ്മിലുണ്ടായ സംഘർഷത്തിലാണ്‌ നന്ദുവിന്‌ പരിക്കേറ്റത്‌.

ഇരുകൂട്ടരും കല്ലേറും കുട്ടത്തല്ലും നടത്തി. ഏതാനും എസ്‌ഡിപിഐ പ്രവർത്തകർക്കും പരിക്കേറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top