20 November Wednesday

വാഹനാപകടത്തില്‍ ആര്‍എസ്എസ് നേതാവ് മരിച്ച സംഭവത്തില്‍ അപകടസ്ഥലത്തു നിന്ന് കത്തി കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2019

തലശേരി>  ബൈക്ക് അപകടസ്ഥലത്തുനിന്ന്  എസ് കത്തി കണ്ടെടുത്ത സംഭവത്തില്‍ പിണറായി പൊലീസ് അന്വേഷണം തുടങ്ങി. ആര്‍എസ്എസ് മാഹി ചെമ്പ്ര ശാഖ മുഖ്യശിക്ഷക്ക് ചെമ്പ്ര പൊതുവാച്ചേരി യുപി സ്‌കൂളിന് സമീപംപുതിയവീട്ടില്‍ രോഷിത്ത് (20) ആണ് ഞായറാഴ്ച  അപകടത്തില്‍ മരിച്ചത്.

മമ്പറം-തലശേരി റോഡില്‍ വടക്കുമ്പാട് പോസ്റ്റാഫീസിനും പാലത്തിനുമിടയില്‍  രാത്രി പത്തേമുക്കാലോടെ ബൈക്ക് ഓവ്ചാലില്‍ വീണാണ് അപകടം. വീഴ്ചയില്‍ തലയിടിച്ചാണ് മരണം. അപകട സ്ഥലത്തു നിന്നാണ് പൊലീസ് കത്തി കണ്ടെടുത്തത്.

ബൈക്കോടിച്ച ചെമ്പ്ര പ്രണവത്തില്‍ പ്രണവി(23)നെ പരിക്കുകളോടെ തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചെമ്പ്രയിലെ ഡ്രാഗണ്‍ടീം അംഗമാണ് രോഷിത്ത്. പിണറായി പുത്തങ്കണ്ടം ക്വട്ടേഷന്‍ സംഘവുമായി അടുത്ത ബന്ധമുണ്ട്. സിപിഐ എം നേതാവ് മാഹിയിലെ കണ്ണിപ്പൊയില്‍ബാബുവിനെ കൊലപ്പെടുത്തിയ സംഘത്തിന് സഹായം നല്‍കിയത് രോഷിത്താണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.

 പരിക്കേറ്റ പ്രണവില്‍ നിന്ന് അടുത്ത ദിവസം പൊലീസ് മൊഴിയെടുക്കും. പി രാജന്റെയും പ്രേമയുടെയും മകനാണ് മരിച്ച രോഷിത്ത്. സഹോദരന്‍ : രഞ്ജിത്ത്.


 


പ്രധാന വാർത്തകൾ
 Top