19 September Sunday

പാനൂരില്‍ ആര്‍എസ്എസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി; രണ്ടു പേര്‍ക്ക് വെട്ടേറ്റു

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021

പാനൂര്‍ > പാനൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

തിങ്കളാഴ്ച്ച വൈകിട്ട് നാലരയോടെ പാനൂര്‍ പാലക്കൂല്‍ പുത്തൂര്‍ മoപ്പുരയ്ക്ക് സമീപം ഷാര്‍ലൈറ്റ് ബേക്കറിയില്‍ വെച്ചാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷിബിന്‍ എന്ന പട്ടാളം കുട്ടു (28), ചീളില്‍ ഷിബി (27) എന്നീ ആര്‍എസ്എസുകാര്‍ക്കാണ് വെട്ടെറ്റത്. തോളിനും, ചെവിക്കും, നെറ്റിയിലും വെട്ടേറ്റ കുട്ടുവിനെ തലശ്ശേരി ജനറല്‍ ആശുപത്രിയിലും, കൈയ്ക്കു സാരമായ വെട്ടേറ്റ ഷിബിയെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

സംഘര്‍ഷത്തിനിടയായ തര്‍ക്കം എന്താണ് എന്ന് വ്യക്തതമല്ല. സംഭവം നടന്ന ബേക്കറിയുടെ ഉടമ കൂടിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍  ശ്രീജിത്താണ് കടയില്‍ സൂക്ഷിച്ച വാള്‍ ഉപയോഗിച്ചു ഇരുവരെയും വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പാനൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top