25 June Tuesday

കാടുവെട്ടിത്തെളിക്കുന്നതിനിടെ ആര്‍എസ്എസ് കേന്ദ്രത്തില്‍ സ്‌ഫോടനം; ഒരാള്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday May 5, 2019

തലശ്ശേരി > ആര്‍ എസ് എസ് കേന്ദ്രമായ ഇടത്തിലമ്പലത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടയില്‍ ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്. കൊയിലാണ്ടി നടുവത്തൂര്‍ വാഴക്കുളം ഹൗസില്‍ മനോജിനാണ് (43) പരിക്കേറ്റത്.

കൈക്കും ശരീരത്തിലും പരിക്കേറ്റ ഇയാളെ തലശേരി ജനറല്‍ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷക്ക് ശേഷം  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ എസ് എസുകാര്‍ സ്ഥിരമായി താവളമടിക്കുകയും ബോംബുള്‍പ്പെടെ സൂക്ഷിക്കുകയും ചെയ്യുന്ന പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെ ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സ്‌ഫോടനം.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top