04 April Saturday

ചേർപ്പിൽ ആർഎസ്എസുകാരും ബിജെപിക്കാരും ചേരിതിരിഞ്ഞ് തല്ലി; 15 പേർക്കെതിരെ വധശ്രമത്തിന് കേസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020
ചേർപ്പ് > ആറാട്ടുപുഴ പല്ലിശേരിയിൽ ആർഎസ്എസുകാരും ബിജെപിക്കാരും ചേരിതിരിഞ്ഞ്‌ തല്ലി.  സംഘട്ടനത്തിൽ 15 ആർഎസ്എസുകാർക്കെതിരെ  ചേർപ്പ് പൊലീസ് വധശ്രമത്തിന്  കേസെടുത്തു. ആർഎസ്എസുകാരായ  രവി ഞെരുവുശേരി, ശ്രീരാജ് ഊരകം, അഖിൽ ആറാട്ടുപുഴ,ബിജു കെക്കരിപ്പാടം, ബാബുട്ടൻ വല്ലച്ചിറ, വിഷ്ണു വല്ലച്ചിറ, ആരോമൽ പല്ലിശേരി, അമൽദേവ് പല്ലിശേരി, ജോജോ ഉങ്ങുംചുവട്, ഷിജു പൂച്ചിന്നിപ്പാടം എന്നിവർക്കും കണ്ടാലറിയാവുന്ന അഞ്ച്‌ പേർക്കെതിരെയുമാണ് കേസെടുത്തത്.
 
ബിജെപി ബൂത്ത് പ്രസിഡന്റ്‌ സൗമേഷ് കോട്ടയിൽ, ബി ജെപി പ്രവർത്തകരായ നിതിൻ തലപ്പിള്ളി, വിഷ്ണു കളത്തിൽ എന്നിവർക്കാണ്  പരിക്കേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം. പല്ലിശേരിയിലെ കാവടി സമാജം ഓഫീസിൽ ഉണ്ടായിരുന്ന ബിജെപി പ്രവർത്തകരെ ആയുധങ്ങളുമായി ബൈക്കിലെത്തിയ ആർഎസ്എസ് സംഘം ആക്രമിക്കുകയായിരുന്നു. ഓഫീസിൽ പതിനഞ്ചോളം പേരുണ്ടായിരുന്നെങ്കിലും ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. സൗമേഷിന്റെ നേതൃത്വത്തിലുള്ള ബിജെ പി പ്രവർത്തകരും ആർഎസ് എസുകാരും തമ്മിലുള്ള  വൈരാഗ്യത്തിന്റെ തുടർച്ചയായിരുന്നു സംഘട്ടനം.
 
സംഭവ ദിവസം രാവിലെ മന്ദാരം കടവിൽവച്ച്‌   ഒരു ആർ എസ്എസുകാരനും സൗമേഷുമായി അടിപിടിയുണ്ടായി.  പ്രദേശത്തെ ആർ എസ്എസുകാരെ  പരിഗണിക്കാതെ  പ്രവർത്തിച്ചിരുന്ന  ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ നാഗേഷിന്റെ പക്ഷക്കാരനായ സൗമേഷിനെ നാഗേഷ് സ്ഥാനമൊഴിഞ്ഞ തക്കം നോക്കി ആക്രമിക്കുകയായിരുന്നുവെന്നാണ്  പറയുന്നത്.  സംഘർഷത്തിൽ പ്രദേശത്തെ ജനങ്ങൾ ഭയാശങ്കയിലാണ്.  സമാധാനാന്തരീക്ഷം തകരും വിധം ഇരുകൂട്ടരും  സംഘട്ടനമുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ ഭയം.
പ്രധാന വാർത്തകൾ
 Top