21 July Sunday
ശാരീരകവും മാനസികവുമായ പീഡനം മൂലമാണ് കുട്ടികള്‍ ഇറങ്ങിപ്പോയെതെന്നാണ് ആരോപണം

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഭവനില്‍നിന്ന് കുട്ടികളെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

കോതമംഗലം> ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റി നടത്തുന്ന 'പ്രഗതി' ബാലഭവനിലെ അന്തേവാസികളായ നാല് കുട്ടികളെ കാണാതായി. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്തി. കുട്ടികളെ കോതമംഗലം മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കി.

തുടര്‍ന്ന് പെരുമ്പാവൂര്‍ സ്‌നേഹജ്യോതി ബാലഭവനിലേക്ക് മാറ്റി. ബുധനാഴ്ച രാത്രിയാണ് കുട്ടികളെ കാണാതായത്. സ്ഥാപന നടത്തിപ്പുകാരുടെ  ശാരിരകവും  മാനസികവുമായ പീഡനം മൂലമാണ് കുട്ടികള്‍ ഇറങ്ങിപ്പോയെതെന്നാണ് ആരോപണം. ഇതില്‍ മൂന്നുപേര്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍ ബാലഭവനില്‍നിന്ന് പോയെങ്കിലും കോതമംഗലം കുത്തുകുഴി ഭാഗത്ത് പൊലീസ് പട്രോളിങ്ങിനിടെ കണ്ടെത്തി.

എന്നാല്‍,  കുട്ടികളുടെ വീട്ടുകാരെ അറിയിക്കാതെ കോതമംഗലം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ബാലമന്ദിരം നടത്തിപ്പുകാര്‍ക്കൊപ്പം വിട്ടയച്ചു. പൊലീസ് നടപടിയില്‍  നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധിച്ചിരുന്നു. ഇവരുള്‍പ്പെടെ ബാലമന്ദിരത്തിലെ വിദ്യാര്‍ഥികള്‍ ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളിലാണ് പഠിക്കുന്നത്.

സ്ഥാപനത്തിന്റെ നടപടികളില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ബാലഭവനിലെ കുട്ടികളെ ഉപയോഗിച്ചാണ് ആര്‍എസ്എസിന്റെ ശാഖാ പ്രവര്‍ത്തനം. സാമ്പത്തിക തിരിമറികളും നടക്കുന്നുതായും ആക്ഷേപമുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് സിപിഐ എം തൃക്കാരിയുര്‍ ലോക്കല്‍ സെക്രട്ടറി കെ ജി ചന്ദ്രബോസ് ആവശ്യപ്പെട്ടു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top