24 November Tuesday

കുന്നംകുളത്ത്‌ സിപിഐ എം പ്രവർത്തകരെ ആക്രമിച്ച ബിജെപിക്കാർക്ക് 11 വർഷം തടവ്

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020

കുന്നംകുളം > ചിറ്റഞ്ഞൂരിൽ സിപിഐ എം  പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചതിന്‌ കുന്നംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച്‌ ബിജെപി പ്രവർത്തകർക്ക്‌ കോടതി 11 വർഷവും 9 മാസവും തടവും പിഴയും വിധിച്ചു. പ്രതികളായ ബിജെപി പ്രവർത്തകർ അഞ്ഞൂർ സ്വദേശികളായ കോടത്തൂർ സന്ദീപ്, മുണ്ടന്തറ അഭിലാഷ്, മണ്ടകത്തിങ്കൽ ജിബിറ്റ്, കൊറ്റംകളത്തിൽ നൗഷാദ്, തലേക്കര കാർത്തിക് (ബിനീഷ്) എന്നിവർക്കാണ് ചാവക്കാട് അസി സെഷൻസ് കോടതി ജഡ്ജി ടി ഡി ബൈജു ശിക്ഷ വിധിച്ചത്.

2015 ഡിസംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഒമ്പതരയോടെ അഞ്ഞൂർ കമ്പനിപ്പടിക്ക്‌ സമീപം വിവാഹത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സിപിഐ എം പ്രവർത്തകരെ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ ബിജെപി–-ആർഎസ്എസ് പ്രവർത്തകർ മരകായുധങ്ങളുമായി ആക്രമിച്ചത്. അഞ്ഞുർ സ്വദേശികളായ എഴുത്തുപുരക്കൽ അഭിലാഷ്, മണ്ടകത്തിങ്കൽ രാജു, എഴുത്തുപുരക്കൽ അനന്തു, ഓടാട്ടിൽ നിഖിൽ, മരത്താക്കര രാജീവ്, മൂന്നിനി ഗോപകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ മണ്ടകത്തിങ്കൽ രാജുവിന് പിഴത്തുകയിൽനിന്ന് 57,000 രൂപ നൽകാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി എസ് മോഹൻദാസ് ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top